The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഇന്‍ഡിഗോയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയുംകാന്‍സര്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ കുറച്ചേക്കുംകനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ല, ധ്രുവ് റാഠിവ്യാജ ഒപ്പ്: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതിസൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു'കേരളത്തില്‍ എയിംസ് വരും, അത് ഞാൻ നൽകിയ വാക്കാണ്, തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് ചോദിക്കില്ല'രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചുരസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്റി ബി കാഗനും കെന്‍സോ സോയിക്കുംകേരളത്തിൽ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രംപട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണംഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തുനാല് ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത'RSS GO BACK'; കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഇന്‍ഡിഗോയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയുംകാന്‍സര്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ കുറച്ചേക്കുംകനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ല, ധ്രുവ് റാഠിവ്യാജ ഒപ്പ്: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതിസൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു'കേരളത്തില്‍ എയിംസ് വരും, അത് ഞാൻ നൽകിയ വാക്കാണ്, തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് ചോദിക്കില്ല'രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചുരസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്റി ബി കാഗനും കെന്‍സോ സോയിക്കുംകേരളത്തിൽ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രംപട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണംഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തുനാല് ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത'RSS GO BACK'; കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധം

തിരുവനന്തപുരം സിവിൽ സ്റ്റേഷൻ ഇനി ഹരിത ഓഫീസ്

കളക്ടറേറ്റിലെ 22 ഓഫീസുകൾ ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നവതിരുവനന്തപുരം സിവില്‍ സ്റ്റേഷനെ ഹരിത ഓഫീസായി പ്രഖ്യാപിച്ചു. കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന 22 ഓഫീസുകളും ഹരിതപെരുമാറ്റ…

Kerala29 Mar 2025, 7:15 PM 19,426
തിരുവനന്തപുരം സിവിൽ സ്റ്റേഷൻ ഇനി ഹരിത ഓഫീസ്

കളക്ടറേറ്റിലെ 22 ഓഫീസുകൾ ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നവ


തിരുവനന്തപുരം സിവില്‍ സ്റ്റേഷനെ ഹരിത ഓഫീസായി പ്രഖ്യാപിച്ചു. കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന 22 ഓഫീസുകളും ഹരിതപെരുമാറ്റച്ചട്ടം പാലിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ അടിസ്ഥാനത്തിൽ എ ഗ്രേഡ് നല്‍കിയാണ് ഹരിതകേരളം മിഷന്‍ പ്രഖ്യാപനം നടത്തിയത്.കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന 22 ഓഫീസുകളും ഹരിതപെരുമാറ്റച്ചട്ടം പാലിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ അടിസ്ഥാനത്തിൽ എ ഗ്രേഡ് നല്‍കിയാണ് ഹരിതകേരളം മിഷന്‍ പ്രഖ്യാപനം നടത്തിയത്. ഹരിതപെരുമാറ്റച്ചട്ടത്തിന്റെ 17 ശുചിത്വമാനദണ്ഡങ്ങള്‍ പാലിച്ചാണ് കളക്ടറേറ്റിലെ ഓഫീസുകള്‍ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.


ഭക്ഷ്യവസ്തുക്കളും മറ്റും പൊതിയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളും പ്ലാസ്റ്റിക് ബോട്ടിലുകളും പ്രകൃതിയെ എങ്ങനെ ബാധിക്കുന്നുവെന്ന ചിന്ത വേണമെന്ന് ജില്ലാ കളക്ടര്‍ അനു കുമാരി പറഞ്ഞു. സിവില്‍ സ്റ്റേഷനെ ഹരിത ഓഫീസായി പ്രഖ്യാപിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു കളക്ടർ.


പ്രകൃതിയെപ്പറ്റിയും നമ്മള്‍ ഉപയോഗിക്കുന്ന സാധനങ്ങളെപറ്റിയും ചിന്ത വേണം. 100 വര്‍ഷം കഴിഞ്ഞാലും മണ്ണില്‍ അലിഞ്ഞുചേരാത്തവയാണ് പല നിത്യോപയോ​ഗ വസ്തുക്കളും. സർക്കാർ ഓഫീസുകളിലെ പൊതുശുചിത്വ നിലവാരം, ഊര്‍ജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഹരിതപെരുമാറ്റച്ചട്ടം പാലിക്കുന്നതിന്റെ എ ഗ്രേഡ് കാറ്റഗറിയില്‍ നിന്ന് എ പ്ലസ് ആയി ഓഫീസുകളെ മാറ്റേണ്ട ഉത്തരവാദിത്തം എല്ലാ ജീവനക്കാരും ഒരുപോലെ ഏറ്റെടുക്കണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.


ഹരിത പെരുമാറ്റച്ചട്ടം പാലിച്ചതായി കണ്ടെത്തിയ കളക്ടറേറ്റിലെ ഓഫീസുകള്‍ക്കും കളക്ടറേറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന മറ്റ് സർക്കാർ ഓഫീസുകള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കളക്ടര്‍ നിര്‍വഹിച്ചു. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം ബീന പി. ആനന്ദ്, സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ.വി., നവകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അശോക് എന്നിവര്‍ പങ്കെടുത്തു.


Share this story

Share

Related Stories