The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിസിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: 'ചോദ്യം ചെയ്യലിന് നാളെ ഹാജരാകാനാകില്ല'; EDക്ക് മറുപടി നല്‍കി പിണറായി വിജയന്'കെ മുരളീധരന്‍ ചുമതലയേറ്റെടുത്തത് മുതല്‍ പ്രശ്‌നങ്ങള്‍'; സംയുക്ത വാർത്താസമ്മേളനവുമായി മുൻ ആരോഗ്യമന്ത്രിമാർഎസ്‌എംഎ മരുന്ന് വിവാദം; നാറ്റ്‌കോ ഫാർമ പ്രതിനിധികൾ ആരോഗ്യമന്ത്രിയെ സന്ദർശിച്ച ദൃശ്യങ്ങൾ പുറത്ത്കണ്ണൂർ പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസ്: മുഖ്യ പ്രതികള്‍ മൈസൂരുവിൽ പിടിയില്സൗദി എണ്ണപ്പാടത്തിന് നേരെ ഹൂതി ആക്രമണം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യംമാസപ്പടി കേസ്: വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്ത്SMA മരുന്ന് വിവാദം: ക്ലിനിക്കല്‍ ട്രയല്‍ എന്ന് എഴുതിയ മരുന്നുകള്‍ തിരികെ വിളിച്ച് SAT ആശുപത്രിഎസ്ഐആർ വിരുദ്ധ പ്രതിഷേധം; അണിചേരാന്‍ നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകറുംകൈക്കൂലി കേസ്; വൈക്കം സി ഐ ഷമീര്‍ ഖാനെ സസ്പെൻഡ് ചെയ്തുസിജെപി നേതാക്കൾ പുറത്തേക്ക്: അശുതോഷ് റാങ്കയ്ക്കും സൗരവ് ദൗസിനും ജാമ്യംകോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽനെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി നാളെപിണറായി വിജയന് ഇഡി സമൻസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശംകന്യാകുമാരി മേഖലയിൽ ചക്രവാതച്ചുഴി; നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യതപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിസിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: 'ചോദ്യം ചെയ്യലിന് നാളെ ഹാജരാകാനാകില്ല'; EDക്ക് മറുപടി നല്‍കി പിണറായി വിജയന്'കെ മുരളീധരന്‍ ചുമതലയേറ്റെടുത്തത് മുതല്‍ പ്രശ്‌നങ്ങള്‍'; സംയുക്ത വാർത്താസമ്മേളനവുമായി മുൻ ആരോഗ്യമന്ത്രിമാർഎസ്‌എംഎ മരുന്ന് വിവാദം; നാറ്റ്‌കോ ഫാർമ പ്രതിനിധികൾ ആരോഗ്യമന്ത്രിയെ സന്ദർശിച്ച ദൃശ്യങ്ങൾ പുറത്ത്കണ്ണൂർ പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസ്: മുഖ്യ പ്രതികള്‍ മൈസൂരുവിൽ പിടിയില്സൗദി എണ്ണപ്പാടത്തിന് നേരെ ഹൂതി ആക്രമണം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യംമാസപ്പടി കേസ്: വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്ത്SMA മരുന്ന് വിവാദം: ക്ലിനിക്കല്‍ ട്രയല്‍ എന്ന് എഴുതിയ മരുന്നുകള്‍ തിരികെ വിളിച്ച് SAT ആശുപത്രിഎസ്ഐആർ വിരുദ്ധ പ്രതിഷേധം; അണിചേരാന്‍ നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകറുംകൈക്കൂലി കേസ്; വൈക്കം സി ഐ ഷമീര്‍ ഖാനെ സസ്പെൻഡ് ചെയ്തുസിജെപി നേതാക്കൾ പുറത്തേക്ക്: അശുതോഷ് റാങ്കയ്ക്കും സൗരവ് ദൗസിനും ജാമ്യംകോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽനെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി നാളെപിണറായി വിജയന് ഇഡി സമൻസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശംകന്യാകുമാരി മേഖലയിൽ ചക്രവാതച്ചുഴി; നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

കാലവർഷം കനക്കുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ട്രോളിങ് നിരോധനം അർദ്ധരാത്രി മുതല്

സംസ്ഥാനത്ത് കാലവർഷം കനക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരുന്നു. മുന്‍കരുതല്‍ നടപടിയായി കാസര്‍കോട് ജില്ലാ കളക്ടര്‍ വിദ്യാഭ്യാസ സ്ഥാപ…

Kerala09 Jun 2026, 4:35 PM 8,484
കാലവർഷം കനക്കുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ട്രോളിങ് നിരോധനം അർദ്ധരാത്രി മുതല്
കാലവർഷം കനക്കുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ട്രോളിങ് നിരോധനം അർദ്ധരാത്രി മുതല്

സംസ്ഥാനത്ത് കാലവർഷം കനക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരുന്നു. മുന്‍കരുതല്‍ നടപടിയായി കാസര്‍കോട് ജില്ലാ കളക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം യൂണിവേഴ്‌സിറ്റി, പിഎസ്‌സി പരീക്ഷകള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും. കണ്ണൂര്‍ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ രാവിലെ മുതല്‍ കനത്ത മഴ തുടരുകയാണ്. അതേസമയം വയനാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലാ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍വരും. 52 ദിവസം ട്രോളിങ് തുടരുന്നതിനാല്‍ നാളെ മുതല്‍ ചെറുവള്ളങ്ങള്‍ കടലിലിറങ്ങും. യന്ത്രവത്കൃത ബോട്ടുകള്‍ക്കാണ് നിരോധനം ബാധകം. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും കടലില്‍ പോകാം. ജൂലൈ 31 അര്‍ധരാത്രി വരെയാണ് നിരോധനം. ട്രോളിങ് നിലവില്‍ വരുന്നതോടെ യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിലെ തൊഴിലാളികള്‍, അനുബന്ധ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിന് സിവില്‍ സപ്ലൈസുമായി സഹകരിച്ച് നടപടി സ്വീകരിച്ചതായി ഫിഷറീസ് വകുപ്പ് അറിയിച്ചിട്ടുണ്ട്. പശ്ചിമ തീരത്തെ പ്രത്യേക സാമ്പത്തിക മേഖലയായ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ ജൂലൈ 31 വരെ 61ദിവസത്തേക്ക് പരമ്പരാഗത യാനങ്ങള്‍ ഒഴികെയുള്ള എല്ലാ മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനമുണ്ട്.

Share this story

Share

Related Stories