തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എല്‍ഡിഎഫ്; യുഡിഎഫ് ജയിച്ച സീറ്റുകളിൽ ഭൂരിപക്ഷത്തിൽ വൻ ഇടിവ്
സംസ്ഥാനത്ത് 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചുവരവുമായി എല്‍ഡിഎഫ്. 18 സീറ്റുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. 19 സീറ്റുകള്‍ യുഡിഎഫ് നേടി. ട്വന്റി 20യിലൂടെ എന്‍ഡിഎ ഒരു സീറ്റില…

സംസ്ഥാനത്ത് 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചുവരവുമായി എല്‍ഡിഎഫ്. 18 സീറ്റുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. 19 സീറ്റുകള്‍ യുഡിഎഫ് നേടി. ട്വന്റി 20യിലൂടെ എന്‍ഡിഎ ഒരു സീറ്റിലും വിജയിച്ചു. ബിജെപിക്ക് സീറ്റുകളൊന്നും ലഭിച്ചില്ല. നേരത്തെ യുഡിഎഫിന് 22 സീറ്റുകളും എല്‍ഡിഎഫിന് 15 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. എല്‍ഡിഎഫ് യുഡിഎഫില്‍ നിന്ന് ഏഴ് സീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍, യുഡിഎഫ് എല്‍ഡിഎഫിന്റെ നാല് സീറ്റുകളാണ് പിടിച്ചെടുത്തത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം നടന്ന ആദ്യ തെഞ്ഞെടുപ്പായിരുന്നു ഇത്. സിറ്റിംഗ് സീറ്റുകള്‍ എല്ലാം നിലനിര്‍ത്താനായില്ലെന്നത് യുഡിഎഫിനെ സംബന്ധിച്ച് ക്ഷീണം തന്നെയാണ്. ജയിച്ച സീറ്റുകളില്‍ ഭൂരിപക്ഷത്തിലും കുറവുണ്ടായിട്ടുണ്ട്.
പാലക്കാട് ചിറ്റൂരില്‍ സുമേഷ് അച്യുതന്‍ രാജിവെച്ച സീറ്റില്‍ എല്‍ഡിഎഫ് നറൂക്കെടുപ്പിലൂടെ വിജയിച്ചു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിലും അട്ടിമറി വിജയമാണുണ്ടായത്. ഇവിടെ യുഡിഎഫ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു.
കുറ്റിച്ചിറയില്‍ ഭൂരിപക്ഷം നാലിലൊന്നായി കുറഞ്ഞു. രമ്യ ഹരിദാസിന്റെ കയ്യാങ്കളി വിവാദമുണ്ടായ ചിറയിന്‍കീഴില്‍ യുഡിഎഫിന്റെ സീറ്റില്‍ എല്‍ഡിഎഫ് വിജയിച്ചു. തൃക്കൊടിത്താനത്ത് വിനു ജോബ് എംഎല്‍എ രാജിവെച്ച വാര്‍ഡില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടി.
തൃക്കൊടിത്താനത്തും എല്‍എഡിഎഫിന് അട്ടിമറി വിജയം നേടാനായി. ഫാത്തിമ തഹ്‌ലിയയുടെ കുറ്റിച്ചിറയിലും സി വി ശാന്തകുമാറിന്‌റെ അടൂരിലും യുഡിഎഫിന് ഭൂരിപക്ഷം നാലിലൊന്നായി കുറഞ്ഞു.




