The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഹെലികോപ്റ്റർ വിവാദം; ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർഒമാൻ തീരത്ത് പാനമ കപ്പലിന് നേരെ ആക്രമണം; 12 ജീവനക്കാർക്ക് പരുക്ക്ആർ. സുഗതൻ ജയിൽമോചിതനായികേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിരാഹുല്‍ ഗാന്ധി കസ്റ്റഡിയില്ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജി; തെരഞ്ഞടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്ഇന്ധന വില ഉയര്‍ന്നു; വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്‍ഡിഗോഎസ്എഫ്ഐ നേതാവിനെതിരായ കൻ്റോൺമെൻറ് എസ്ഐയുടെ ഫോൺ ഭീഷണി; അന്വേഷണ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറിമെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറിഅവധി ഒഴിവാക്കി കൻ്റോൺമെൻ്റ് സി ഐ സതീഷ് ജോലിയിൽ പ്രവേശിച്ചുകന്റോൺമെന്റ് സി.ഐ സതീഷ് കുമാർ അവധിയിൽകുമളിയിൽ മന്ത്രി ഷിബു ബേബിജോൺ പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണു; 4 പേർക്ക് പരുക്ക്ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഹെലികോപ്റ്റർ വിവാദം; ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർഒമാൻ തീരത്ത് പാനമ കപ്പലിന് നേരെ ആക്രമണം; 12 ജീവനക്കാർക്ക് പരുക്ക്ആർ. സുഗതൻ ജയിൽമോചിതനായികേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിരാഹുല്‍ ഗാന്ധി കസ്റ്റഡിയില്ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജി; തെരഞ്ഞടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്ഇന്ധന വില ഉയര്‍ന്നു; വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്‍ഡിഗോഎസ്എഫ്ഐ നേതാവിനെതിരായ കൻ്റോൺമെൻറ് എസ്ഐയുടെ ഫോൺ ഭീഷണി; അന്വേഷണ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറിമെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറിഅവധി ഒഴിവാക്കി കൻ്റോൺമെൻ്റ് സി ഐ സതീഷ് ജോലിയിൽ പ്രവേശിച്ചുകന്റോൺമെന്റ് സി.ഐ സതീഷ് കുമാർ അവധിയിൽകുമളിയിൽ മന്ത്രി ഷിബു ബേബിജോൺ പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണു; 4 പേർക്ക് പരുക്ക്ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്

ടെൻസ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി

റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിച്ചുകാലങ്ങളായുള്ള കാത്തിരിപ്പിനുശേഷം മാടക്കത്തറ ഗ്രാമപഞ്ചായത്ത് വാർഡ് 11ലെ ടെൻസ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി. ഉദ്ഘാടനം യൂണിവേഴ്സിറ്റി നഗറിൽ സെൻറ് എലിസ…

Kerala09 Jan 2024, 4:10 AM 21,780
ടെൻസ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി

റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു


കാലങ്ങളായുള്ള കാത്തിരിപ്പിനുശേഷം മാടക്കത്തറ ഗ്രാമപഞ്ചായത്ത് വാർഡ് 11ലെ ടെൻസ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി. ഉദ്ഘാടനം യൂണിവേഴ്സിറ്റി നഗറിൽ സെൻറ് എലിസബത്ത് കോൺവെന്റിന് സമീപം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. മികച്ച വികസന പ്രവർത്തനങ്ങളുടെ ഇടമായി മാടക്കത്തറ ഗ്രാമപഞ്ചായത്ത് മാറിയെന്ന് മന്ത്രി പറഞ്ഞു. കുടിവെള്ള വിതരണത്തിൽ മികച്ച രീതിയും മാതൃകയുമാണ് പഞ്ചായത്ത് കാഴ്ചവെക്കുന്നത്. എല്ലാ റോഡുകളും ബി എം ബി സി ആക്കുക, കളിക്കളം ഒരുക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കാലതാമസം കൂടാതെ പഞ്ചായത്തിൽ പൂർത്തികരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


ടെൻസ് കുടിവെളള പദ്ധതിക്കായി സൗജന്യമായി ഭൂമി വിട്ടു നൽകിയ സെൻ്റ് എലിസബത്ത് മഠം മുതിർന്ന അംഗം സിസ്റ്റർ മർട്ടീന വാഴപ്പള്ളിയെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.


എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് വകയിരുത്തിയ അഞ്ച് ലക്ഷം രൂപയും ഉപയോഗിച്ചാണ് കുടിവെള്ള പദ്ധതി നിർമ്മിച്ചത്. 130 വീടുകൾക്കാണ് പദ്ധതിയിലൂടെ കണക്ഷൻ ലഭ്യമായത്. രണ്ടാം ഘട്ടത്തിൽ ഒമ്പതര മീറ്റർ ഉയരത്തിലാണു കുടിവെള്ള ടാങ്ക് നിർമ്മിച്ചിരിക്കുന്നത്.പീലിമൂല കുടിവെള്ള പദ്ധതി, പോപ്പ് നഗർ തുടങ്ങി രണ്ട് കുടിവെള്ളപദ്ധതികൾ കൂടിയാണ് മാടക്കത്തറ പഞ്ചായത്തിൽ പുരോഗമിക്കുന്നത്.


മടക്കത്താറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സണ്ണി ചെന്നിക്കര സ്വാഗതം ആശംസിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിരാ മോഹൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സാവിത്രി രാമചന്ദ്രൻ, കെ പി പ്രശാന്ത്, പുഷ്പ ചന്ദ്രൻ, വാർഡ് മെമ്പർ സോഫി സോജൻ, മുൻ വാർഡ് മെമ്പർ സുരേഷ് പുളിക്കൻ, സെൻ്റ് എലിസബത്ത് മഠം മുതിർന്ന അംഗം സിസ്റ്റർ മർട്ടീന, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories