The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രി'ഞാന്‍ നിങ്ങളെ കാണുന്നില്ല, മാറി നില്‍ക്ക്'; ഇടുക്കിയില്‍ മാധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രിഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം; എ എ റഹീം അടക്കമുള്ളവരെ വലിച്ചിഴച്ച് നീക്കി പൊലീസ്കഴുത്ത് പോയാലും ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കും: മുഖ്യമന്ത്രിവിമാനം അറേഞ്ച് ചെയ്തത് മലയാളിയായ ഒരു പരിചയക്കാരന്സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽമെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി ആന്റോ അഗസ്റ്റിൻപ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രികേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്: എസ്എഫ്‌ഐ തേരോട്ടം; 31 കോളജുകളില്‍ 29 ഇടത്തും ജയംരാജ്യതലസ്ഥാനത്ത് 16 കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ലസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: ഇ ഡി റിപ്പോര്‍ട്ടില്‍ അന്വേഷണമാകാം; ആഭ്യന്തര വകുപ്പിന് എജിയുടെ നിയമോപദേശംബി അശോകിന് പൊതുഭരണ വകുപ്പിന്റേയും എന്‍ പ്രശാന്തിന് നികുതി വകുപ്പിന്റേയും അധിക ചുമതലഅനധികൃത സ്വത്ത് സമ്പാദനം: ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ്, 30 ലക്ഷം രൂപ പിഴഅളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രി'ഞാന്‍ നിങ്ങളെ കാണുന്നില്ല, മാറി നില്‍ക്ക്'; ഇടുക്കിയില്‍ മാധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രിഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം; എ എ റഹീം അടക്കമുള്ളവരെ വലിച്ചിഴച്ച് നീക്കി പൊലീസ്കഴുത്ത് പോയാലും ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കും: മുഖ്യമന്ത്രിവിമാനം അറേഞ്ച് ചെയ്തത് മലയാളിയായ ഒരു പരിചയക്കാരന്സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽമെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി ആന്റോ അഗസ്റ്റിൻപ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രികേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്: എസ്എഫ്‌ഐ തേരോട്ടം; 31 കോളജുകളില്‍ 29 ഇടത്തും ജയംരാജ്യതലസ്ഥാനത്ത് 16 കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ലസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: ഇ ഡി റിപ്പോര്‍ട്ടില്‍ അന്വേഷണമാകാം; ആഭ്യന്തര വകുപ്പിന് എജിയുടെ നിയമോപദേശംബി അശോകിന് പൊതുഭരണ വകുപ്പിന്റേയും എന്‍ പ്രശാന്തിന് നികുതി വകുപ്പിന്റേയും അധിക ചുമതലഅനധികൃത സ്വത്ത് സമ്പാദനം: ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ്, 30 ലക്ഷം രൂപ പിഴഅളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്

ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസിൽ പിടിയിൽ

നാട്ടിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുകയും ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന നേതാവാണെന്ന് അവകാശപ്പെടുകയും ചെയ്ത യുവാവ് എംഡിഎംഎയുമായി (MDMA) പോലീസ് പിടിയിലായി. 'ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇൻ ന…

Kerala30 Jun 2026, 11:27 AM 8,243
ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസിൽ പിടിയിൽ
ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMA കേസിൽ പിടിയിൽ

നാട്ടിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുകയും ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന നേതാവാണെന്ന് അവകാശപ്പെടുകയും ചെയ്ത യുവാവ് എംഡിഎംഎയുമായി (MDMA) പോലീസ് പിടിയിലായി. 'ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇൻ നേഷൻ' (Anti Drugs Movement in Nation) എന്ന സംഘടനയുടെ യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റായ എഴുമറ്റൂർ സ്വദേശി ഷർഫിൻ സെബാസ്റ്റ്യനാണ് പത്തനംതിട്ടയിൽ അറസ്റ്റിലായത്. സംസ്ഥാനവ്യാപകമായി പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofan) എന്ന പ്രത്യേക ലഹരിവിരുദ്ധ പരിശോധനയുടെ ഭാഗമായാണ് പ്രതിയെ കുടുക്കിയത്.

പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പെട്ടി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫും (DANSAF) സംയുക്തമായാണ് പരിശോധന നടത്തിയത്. കഴിഞ്ഞ രണ്ടുദിവസമായി പോലീസ് ഇയാളെ കൃത്യമായി നിരീക്ഷിച്ചു വരികയായിരുന്നു.

ഞായറാഴ്ച ഉച്ചയോടെ പോലീസ് സംഘം ഷർഫിന്റെ എഴുമറ്റൂരിലെ വീട്ടിൽ റെയ്ഡിനായി എത്തി. ഈ സമയം പോലീസിനെ കബളിപ്പിക്കാനായി തന്റെ യഥാർത്ഥ കിടപ്പുമുറി കാണിച്ചു കൊടുക്കാതെ, മറ്റൊരു മുറി കാണിച്ച് ഇയാൾ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ സംശയം തോന്നിയ പോലീസ് സംഘം വീടിന്റെ മുക്കും മൂലയും അരിച്ചുപെറുക്കി പരിശോധിച്ചപ്പോഴാണ് പുസ്തകങ്ങൾക്കിടയിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.

Share this story

Share

Related Stories