The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിSMA മരുന്ന് വിവാദം: ക്ലിനിക്കല്‍ ട്രയല്‍ എന്ന് എഴുതിയ മരുന്നുകള്‍ തിരികെ വിളിച്ച് SAT ആശുപത്രിഎസ്ഐആർ വിരുദ്ധ പ്രതിഷേധം; അണിചേരാന്‍ നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകറുംകൈക്കൂലി കേസ്; വൈക്കം സി ഐ ഷമീര്‍ ഖാനെ സസ്പെൻഡ് ചെയ്തുസിജെപി നേതാക്കൾ പുറത്തേക്ക്: അശുതോഷ് റാങ്കയ്ക്കും സൗരവ് ദൗസിനും ജാമ്യംകോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽനെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി നാളെപിണറായി വിജയന് ഇഡി സമൻസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശംകന്യാകുമാരി മേഖലയിൽ ചക്രവാതച്ചുഴി; നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം നീട്ടിവച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുത്ത് ഇ ഡിജർമ്മനിയിൽ ഫ്ലാറ്റിൽ തീപിടിത്തം; രണ്ടു മലയാളി യുവതികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടുസാമൂഹിക സുരക്ഷാ പദ്ധതികളിൽ ഇന്ദിര ഗാന്ധി എന്നത് പ്രധാനമന്ത്രി എന്ന് മാറ്റാൻ തീരുമാനംപ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് CJP; വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കുംനെടുമ്പാശ്ശേരി വാഹനാപകടം: 19കാരനായ പ്രതിക്ക് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിSMA മരുന്ന് വിവാദം: ക്ലിനിക്കല്‍ ട്രയല്‍ എന്ന് എഴുതിയ മരുന്നുകള്‍ തിരികെ വിളിച്ച് SAT ആശുപത്രിഎസ്ഐആർ വിരുദ്ധ പ്രതിഷേധം; അണിചേരാന്‍ നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകറുംകൈക്കൂലി കേസ്; വൈക്കം സി ഐ ഷമീര്‍ ഖാനെ സസ്പെൻഡ് ചെയ്തുസിജെപി നേതാക്കൾ പുറത്തേക്ക്: അശുതോഷ് റാങ്കയ്ക്കും സൗരവ് ദൗസിനും ജാമ്യംകോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽനെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി നാളെപിണറായി വിജയന് ഇഡി സമൻസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശംകന്യാകുമാരി മേഖലയിൽ ചക്രവാതച്ചുഴി; നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം നീട്ടിവച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുത്ത് ഇ ഡിജർമ്മനിയിൽ ഫ്ലാറ്റിൽ തീപിടിത്തം; രണ്ടു മലയാളി യുവതികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടുസാമൂഹിക സുരക്ഷാ പദ്ധതികളിൽ ഇന്ദിര ഗാന്ധി എന്നത് പ്രധാനമന്ത്രി എന്ന് മാറ്റാൻ തീരുമാനംപ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് CJP; വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിക്കുംനെടുമ്പാശ്ശേരി വാഹനാപകടം: 19കാരനായ പ്രതിക്ക് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

സിജെപി നേതാക്കൾ പുറത്തേക്ക്: അശുതോഷ് റാങ്കയ്ക്കും സൗരവ് ദൗസിനും ജാമ്യം

സിജെപി നേതാക്കളായ അശുതോഷ് റാങ്കയ്ക്കും സൗരവ് ദൗസിനും ജാമ്യം. ഡൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആണ് ജാമ്യം നൽകിയത്. പൊലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡി നീട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊലീ…

Kerala21 Oct 2026, 8:14 PM 9,755
സിജെപി നേതാക്കൾ പുറത്തേക്ക്: അശുതോഷ് റാങ്കയ്ക്കും സൗരവ് ദൗസിനും ജാമ്യം
സിജെപി നേതാക്കൾ പുറത്തേക്ക്: അശുതോഷ് റാങ്കയ്ക്കും സൗരവ് ദൗസിനും ജാമ്യം

സിജെപി നേതാക്കളായ അശുതോഷ് റാങ്കയ്ക്കും സൗരവ് ദൗസിനും ജാമ്യം. ഡൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആണ് ജാമ്യം നൽകിയത്. പൊലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡി നീട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊലീസിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. ഇന്ന് ജുഡീഷ്യൽ കസ്റ്റഡി അവസാനിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ജാമ്യം നൽകിയത്. ഏഴ് ദിവസം ജുഡീഷ്യൽ കസ്റ്റ‍ഡിയിലായിരുന്നു ഇരുവരും.

നേരത്തെ ജാമ്യഹർജിയുമായി ഹൈക്കോടതിയെ ഇരുവരും സമീപിച്ചിരുന്നു. എന്നാൽ ഇരുവരും ജെൻസികൾ അല്ലെന്നും നേരത്തെ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നുമായിരുന്നു ഹൈക്കോടതി വിമർശനം. പൊതുസമാധാനത്തിനും സുരക്ഷയ്ക്കുമായി ബാരിക്കേഡുകൾ സ്ഥാപിക്കുന്നതിന് കൃത്യമായ ലക്ഷ്യമുണ്ട്. അവ തകർക്കുന്നത് വലിയ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജി പരിഗണിക്കാൻ ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്ന് ഇരുവരും ഹർജി പിൻവലിക്കുകയായിരുന്നു.

പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ നിയന്ത്രണങ്ങൾ ലംഘിച്ചതിനെ തുടർന്നായിരുന്നു പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. തുടർന്ന് അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും ആദ്യം വിട്ടയച്ചത്. ഇരുവരും ഒപ്പിട്ട ബോണ്ടിലെ വ്യവസ്ഥകൾ മനഃപൂർവം ലംഘിക്കുകയും പിന്നാലെ സമാധാനലംഘനം നടത്തുകയും ചെയ്തതായി കോടതി നിരീക്ഷിച്ചതിനെ തുടർന്ന് ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടുകയായിരുന്നു.

Share this story

Share

Related Stories