The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിവടകരയിൽ സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ റിമാൻഡ് ചെയ്തുറിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലേക്ക് വീണ്ടും വ്യോമാക്രമണം; പരുക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരുംമുഖ്യമന്ത്രി പുട്ടപർത്തിയിലെത്തിയ വിമാനത്തിന്റെ സ്‌പോൺസർ ആരെന്ന് അവ്യക്തംപാലക്കാട് ക്ലാസ് റൂമിൽ വെടിവെപ്പ്: ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ52 പന്തില്‍ ഡബിള്‍ സെഞ്ച്വറി തീര്‍ത്ത് വൈഭവ് സൂര്യവന്‍ഷിഉണ്ണിത്താൻ പറഞ്ഞത് ശരിയാണ്: ഷാഫി പറമ്പിലിനെ ഉമ്മൻചാണ്ടി ആത്മാർഥമായി സ്നേഹിച്ചു, തിരിച്ച് സ്‌നേഹിച്ചോ എന്ന് പറയാനാവില്ല; മറിയാമ്മ ഉമ്മൻസഖാവ് ധനരാജ് വധക്കേസ്: മൂന്ന് ആർഎസ്എസ് - ബിജെപി പ്രവർത്തകർ കുറ്റക്കാര്കാന്‍സറിന് കാരണമാകുന്ന വസ്തുക്കളുടെ സാന്നിധ്യം; ബിസ്‌ലേറിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതിശബരിമലയില്‍ ദര്‍ശനം; വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ടും എത്താത്തവരെ കേന്ദ്രീകരിച്ച് അന്വേഷണംകാലടി സര്‍വകലാശാല SFI വിദ്യാര്‍ഥികളുടെ നിയമപോരാട്ടം വന്‍വിജയം; സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി; പ്രത്യേക പരീക്ഷയെഴുതാനും അനുമതിരാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ്: 7 ജില്ലാ പഞ്ചായത്ത് സീറ്റുകൾ ഉൾപ്പെടെ 57 സീറ്റുകൾ നേടി സിപിഐ എംഎംഡിഎംഎ; തിരുവല്ലയിൽ രണ്ട് വ്യത്യസ്ത കേസുകളിലായി മൂന്ന് പേർ അറസ്റ്റിൽ'മുഖ്യമന്ത്രിക്ക് കരച്ചിൽ വരുമോയെന്ന് അറിയില്ല, മുഖ്യമന്ത്രി കരയുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല'; അതിരൂക്ഷ പരിഹാസവുമായി ജയകൃഷ്ണൻ'എടുത്തുചാട്ടത്തിൽ പശ്ചാത്തപിക്കുന്നു'; പത്മിനി തോമസ് ബിജെപി വിട്ടുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിവടകരയിൽ സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ റിമാൻഡ് ചെയ്തുറിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലേക്ക് വീണ്ടും വ്യോമാക്രമണം; പരുക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരുംമുഖ്യമന്ത്രി പുട്ടപർത്തിയിലെത്തിയ വിമാനത്തിന്റെ സ്‌പോൺസർ ആരെന്ന് അവ്യക്തംപാലക്കാട് ക്ലാസ് റൂമിൽ വെടിവെപ്പ്: ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ52 പന്തില്‍ ഡബിള്‍ സെഞ്ച്വറി തീര്‍ത്ത് വൈഭവ് സൂര്യവന്‍ഷിഉണ്ണിത്താൻ പറഞ്ഞത് ശരിയാണ്: ഷാഫി പറമ്പിലിനെ ഉമ്മൻചാണ്ടി ആത്മാർഥമായി സ്നേഹിച്ചു, തിരിച്ച് സ്‌നേഹിച്ചോ എന്ന് പറയാനാവില്ല; മറിയാമ്മ ഉമ്മൻസഖാവ് ധനരാജ് വധക്കേസ്: മൂന്ന് ആർഎസ്എസ് - ബിജെപി പ്രവർത്തകർ കുറ്റക്കാര്കാന്‍സറിന് കാരണമാകുന്ന വസ്തുക്കളുടെ സാന്നിധ്യം; ബിസ്‌ലേറിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതിശബരിമലയില്‍ ദര്‍ശനം; വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ടും എത്താത്തവരെ കേന്ദ്രീകരിച്ച് അന്വേഷണംകാലടി സര്‍വകലാശാല SFI വിദ്യാര്‍ഥികളുടെ നിയമപോരാട്ടം വന്‍വിജയം; സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി; പ്രത്യേക പരീക്ഷയെഴുതാനും അനുമതിരാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ്: 7 ജില്ലാ പഞ്ചായത്ത് സീറ്റുകൾ ഉൾപ്പെടെ 57 സീറ്റുകൾ നേടി സിപിഐ എംഎംഡിഎംഎ; തിരുവല്ലയിൽ രണ്ട് വ്യത്യസ്ത കേസുകളിലായി മൂന്ന് പേർ അറസ്റ്റിൽ'മുഖ്യമന്ത്രിക്ക് കരച്ചിൽ വരുമോയെന്ന് അറിയില്ല, മുഖ്യമന്ത്രി കരയുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല'; അതിരൂക്ഷ പരിഹാസവുമായി ജയകൃഷ്ണൻ'എടുത്തുചാട്ടത്തിൽ പശ്ചാത്തപിക്കുന്നു'; പത്മിനി തോമസ് ബിജെപി വിട്ടു

ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാവാൻ സിയാൽ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ‘ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ്‘ സ്ഥാപിക്കാൻ ബി.പി.സി.എല്ലുമായി കരാർ ഒപ്പ് വച്ചുസോളാർ – ഹൈഡ്രോ പദ്ധതികൾക്ക് ശേഷം, സുസ്ഥിര വികസനപാതയിൽ സിയാലിന്റെ പുതിയ ച…

Kerala15 Feb 2024, 6:15 PM 50,690
ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാവാൻ സിയാൽ

  • കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ‘ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ്‘ സ്ഥാപിക്കാൻ ബി.പി.സി.എല്ലുമായി കരാർ ഒപ്പ് വച്ചു

  • സോളാർ – ഹൈഡ്രോ പദ്ധതികൾക്ക് ശേഷം, സുസ്ഥിര വികസനപാതയിൽ സിയാലിന്റെ പുതിയ ചുവടുവയ്പ്പ്   


പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ), ഹരിതോർജ പദ്ധതികൾ വിപുലീകരിക്കുന്നു. ലോകത്തിൽ ആദ്യമായി,  ഒരു വിമാനത്താവളത്തിൽ,  ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനായി സിയാൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (ബി.പി.സി.എൽ) ധാരണാപത്രം ഒപ്പുവച്ചു. ബി. പി. സി. എല്ലിന്റെ  സാങ്കേതിക പിന്തുണയോടെ, കൊച്ചി വിമാനത്താവള പരിസരത്താണ് ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നത്. പുനരുപയോഗയോഗ്യമായ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ഊർജമുപയോഗിച്ച്  ഉൽപ്പാദിപ്പിക്കുന്നതാണ് ഗ്രീൻ ഹൈഡ്രജൻ. സിയാലിന്റെ സൗരോർജ പ്ലാന്റുകളിൽ നിന്നുള്ള വൈദ്യുതോർജം ഉപയോഗിച്ച് ഭാവിയുടെ ഇന്ധന’മായ ഗ്രീൻ ഹൈഡ്രജനാണ് ബി.പി.സി.എല്ലിന്റെ സാങ്കേതിക സഹായത്തോടെ ഉത്പാദിപ്പിക്കുന്നത്. കാർബൺ വിമുക്ത (സീറോ കാർബൺ) സ്ഥാപനമായ സിയാലിന്റെ ഊർജോദ്പാദന സംരംഭങ്ങൾക്ക് ഇത് കരുത്ത് പകരും.


തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കരാർ കൈമാറി. കരാർ പ്രകാരം ബി.പി.സി.എൽ പ്ലാന്റ് സ്ഥാപിക്കുകയും, വേണ്ട സാങ്കേതികസഹായം ലഭ്യമാക്കുകയും  ചെയ്യും. വൈദ്യുതിയും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സിയാൽ ലഭ്യമാക്കും. 2025-ന്റെ തുടക്കത്തിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പ്ലാന്റിൽ നിന്ന്  ലഭിക്കുന്ന ഇന്ധനം വിമാനത്താവള ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഉപയുക്തമാക്കും. ഇതിനായി പ്രത്യേക സജ്ജീകരണങ്ങളുള്ള വാഹനങ്ങൾ വാങ്ങും.


 ഈ പദ്ധതി സിയാലിന്റെ ഹരിതോർജ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 50 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള സോളാർ- ഹൈഡ്രോ പദ്ധതികളിലൂടെ  2 ലക്ഷം യൂണിറ്റ് വൈദ്യുതി, സിയാൽ ദിവസേന ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇതുകൂടാതെയാണ് 1000 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സിയാൽ സ്ഥാപിക്കുന്നത്.


വ്യവസായ മന്ത്രി പി.രാജീവ്,  ചീഫ് സെക്രട്ടറി ഡോ. വി. വേണു, അഡീഷണൽ ചീഫ് സെക്രട്ടറി  കെ.ആർ. ജ്യോതിലാൽ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, ബി.പി.സി.എൽ ചെയർമാൻ ജി. കൃഷ്ണകുമാർ, ബി.പി.സി.എൽ ഡയറക്ടർമാരായ  വി.ആർ.കെ ഗുപ്ത,  രഞ്ജൻ നായർ, ബി.പി.സി.എൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷെല്ലി എബ്രഹാം, സിയാൽ എക്‌സിക്യൂട്ടീവ് ഡയറക്ടറും കമ്പനി സെക്രട്ടറിയുമായ സജി കെ. ജോർജ്, സിയാൽ ജനറൽ മാനേജർ (കൊമേഴ്‌സ്യൽ) ജോസഫ് പീറ്റർ പൈനുങ്കൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.



Share this story

Share

Related Stories