സംസ്ഥാനത്തെ മരുന്ന് ക്ഷാമം രൂക്ഷം; ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഡിയോ സന്ദേശം പുറത്ത്
സംസ്ഥാനത്തെ മരുന്ന് ക്ഷാമം, പ്രതിസന്ധി രൂക്ഷമെന്ന് പറയുന്ന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഡിയോ സന്ദേശം പുറത്ത്. ആശുപത്രി സൂപ്രണ്ടുമാർ മരുന്ന് എത്രയും വേഗം സംഭരിക്കണമെന്ന് DHS. ഇല്ലെങ്കിൽ പ്രശ്നമാകുമെന്നും…

സംസ്ഥാനത്തെ മരുന്ന് ക്ഷാമം, പ്രതിസന്ധി രൂക്ഷമെന്ന് പറയുന്ന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഡിയോ സന്ദേശം പുറത്ത്. ആശുപത്രി സൂപ്രണ്ടുമാർ മരുന്ന് എത്രയും വേഗം സംഭരിക്കണമെന്ന് DHS. ഇല്ലെങ്കിൽ പ്രശ്നമാകുമെന്നും ഓഡിയോ സന്ദേശം. DMO, DPM മാരുടെ ഗ്രൂപ്പിൽ ആണ് ഡോ. വി മീനാക്ഷിയുടെ നിർദ്ദേശം. HMC യിൽ പൈസ ഉണ്ടെങ്കിൽ അങ്ങനെ വാങ്ങാനാണ് സൂപ്രണ്ടുമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകരുത്. മരുന്ന് ക്ഷാമം പുറത്തറിയാതിരിക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം.
മാധ്യമങ്ങളോട് സൂപ്രണ്ടുമാർ സംസാരിക്കരുതെന്ന് DHS. ഇത് ഡിഎംഒ മാർ ഉറപ്പാക്കണം. DMO മാർ ഏതു മരുന്ന് ഉണ്ട്, ഏതു മരുന്ന് ഇല്ല, ഏതൊക്കെ മരുന്നുകളാണ് ലോക്കൽ പർച്ചേസ് ചെയ്യുന്നത് എന്നതിൻറെ വിവരങ്ങൾ നൽകരുതെന്നും നിർദ്ദേശം നൽകി.




