The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രി'ഞാന്‍ നിങ്ങളെ കാണുന്നില്ല, മാറി നില്‍ക്ക്'; ഇടുക്കിയില്‍ മാധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രിഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം; എ എ റഹീം അടക്കമുള്ളവരെ വലിച്ചിഴച്ച് നീക്കി പൊലീസ്കഴുത്ത് പോയാലും ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കും: മുഖ്യമന്ത്രിവിമാനം അറേഞ്ച് ചെയ്തത് മലയാളിയായ ഒരു പരിചയക്കാരന്സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽമെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി ആന്റോ അഗസ്റ്റിൻപ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രികേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്: എസ്എഫ്‌ഐ തേരോട്ടം; 31 കോളജുകളില്‍ 29 ഇടത്തും ജയംരാജ്യതലസ്ഥാനത്ത് 16 കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ലസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: ഇ ഡി റിപ്പോര്‍ട്ടില്‍ അന്വേഷണമാകാം; ആഭ്യന്തര വകുപ്പിന് എജിയുടെ നിയമോപദേശംബി അശോകിന് പൊതുഭരണ വകുപ്പിന്റേയും എന്‍ പ്രശാന്തിന് നികുതി വകുപ്പിന്റേയും അധിക ചുമതലഅനധികൃത സ്വത്ത് സമ്പാദനം: ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ്, 30 ലക്ഷം രൂപ പിഴഅളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രി'ഞാന്‍ നിങ്ങളെ കാണുന്നില്ല, മാറി നില്‍ക്ക്'; ഇടുക്കിയില്‍ മാധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രിഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം; എ എ റഹീം അടക്കമുള്ളവരെ വലിച്ചിഴച്ച് നീക്കി പൊലീസ്കഴുത്ത് പോയാലും ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കും: മുഖ്യമന്ത്രിവിമാനം അറേഞ്ച് ചെയ്തത് മലയാളിയായ ഒരു പരിചയക്കാരന്സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽമെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി ആന്റോ അഗസ്റ്റിൻപ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രികേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്: എസ്എഫ്‌ഐ തേരോട്ടം; 31 കോളജുകളില്‍ 29 ഇടത്തും ജയംരാജ്യതലസ്ഥാനത്ത് 16 കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ലസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: ഇ ഡി റിപ്പോര്‍ട്ടില്‍ അന്വേഷണമാകാം; ആഭ്യന്തര വകുപ്പിന് എജിയുടെ നിയമോപദേശംബി അശോകിന് പൊതുഭരണ വകുപ്പിന്റേയും എന്‍ പ്രശാന്തിന് നികുതി വകുപ്പിന്റേയും അധിക ചുമതലഅനധികൃത സ്വത്ത് സമ്പാദനം: ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ്, 30 ലക്ഷം രൂപ പിഴഅളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: പി എസ് പ്രശാന്ത് പ്രതി

ആകെ ഇളക്കിമറിച്ച ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി. എസ്. പ്രശാന്തിനെ പ്രതി ചേർത്തു. 2025-ൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണ റിപ്പോർട്ടിലാണ് പ്രശാന്തിനെ നാലാം പ്…

Kerala29 Jun 2026, 11:30 PM 7,133
ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: പി എസ് പ്രശാന്ത് പ്രതി
ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: പി എസ് പ്രശാന്ത് പ്രതി

ആകെ ഇളക്കിമറിച്ച ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി. എസ്. പ്രശാന്തിനെ പ്രതി ചേർത്തു. 2025-ൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണ റിപ്പോർട്ടിലാണ് പ്രശാന്തിനെ നാലാം പ്രതിയായി ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതികൾക്ക് കേസിൽ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയ പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

അന്തരിച്ച ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവാണ് കേസിലെ ഒന്നാം പ്രതി. സ്വർണ്ണം നൽകിയ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി രണ്ടാം പ്രതിയായും, സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി മൂന്നാം പ്രതിയായും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റിന് പുറമെ, നിലവിലെ ദേവസ്വം ബോർഡ് അംഗം അഡ്വ. എ. അജികുമാർ (അഞ്ചാം പ്രതി), ശബരിമല തന്ത്രി കണ്ഠരര് രാജീവര് (ആറാം പ്രതി), തിരുവാഭരണം കമ്മീഷണർ രജിലാൽ (ഏഴാം പ്രതി) എന്നിവരെയും കേസിൽ പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. ഉന്നത പദവികളിൽ ഇരിക്കുന്നവർ ഉൾപ്പെടെയുള്ളവർ പ്രതികളായതോടെ കേസ് വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.

ഭാരതീയ ന്യായ സംഹിതയിലെ (BNS) വകുപ്പുകളായ 316 (2), 316 (5) (വിശ്വാസവഞ്ചന), 336 (2) (വ്യാജരേഖ ചമയ്ക്കൽ), 61(2) (ഗൂഢാലോചന) തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വൻ സുരക്ഷാ ക്രമീകരണങ്ങളുള്ള ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട് നടന്ന ഈ കൊള്ളയിൽ പ്രതികൾ ഓരോരുത്തർക്കും കൃത്യമായ പങ്കാളിത്തമുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിലേക്ക് ഉൾപ്പെടെ പോലീസ് കടക്കുമെന്നാണ് സൂചന.

Share this story

Share

Related Stories