The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

കെ എസ് ആർ ടി സി ജീവനക്കാർക്കുള്ള വിശ്രമമുറി ഉദ്ഘാടനം ചെയ്തു

ചെലവുകൾ നിയന്ത്രിച്ച് ആധുനികവത്കരണം സാധ്യമായതോതിൽ നടപ്പിലാക്കി പൊതുഗതാഗത സംവിധാനത്തെ കൂടുതൽ കാര്യക്ഷമവും ലാഭകരമാക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യം എന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ .കരുനാഗപ്പ…

Kerala24 Jan 2024, 6:00 AM 26,858
കെ എസ് ആർ ടി സി ജീവനക്കാർക്കുള്ള വിശ്രമമുറി ഉദ്ഘാടനം ചെയ്തു

ചെലവുകൾ നിയന്ത്രിച്ച് ആധുനികവത്കരണം സാധ്യമായതോതിൽ നടപ്പിലാക്കി പൊതുഗതാഗത സംവിധാനത്തെ കൂടുതൽ കാര്യക്ഷമവും ലാഭകരമാക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യം എന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ .കരുനാഗപ്പള്ളി കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ പുതുതായി നിർമിച്ച ഓഫീസ് മുറിയുടെയും ജീവനക്കാർക്കായുള്ള വിശ്രമമുറിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.


ജീവനക്കാർക്കും യാത്രക്കാർക്കും കാലോചിതസൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് ഗതാഗത വകുപ്പിന്റെ പ്രഥമ പരിഗണന. ഇനി സ്റ്റേ ബസുകൾ അനുവദിക്കുന്നത് ഡ്രൈവർക്കും കണ്ടക്ടർക്കും താമസ സൗകര്യം ഉൾപ്പടെ പഞ്ചായത്തോ റെസിഡൻസ് അസ്സോസിയേഷനുകളോ നൽകുന്ന സ്ഥലങ്ങളിൽ മാത്രം ആയിരിക്കും. ജീവനക്കാരുടെ ക്ഷേമത്തിനാണ് മുൻഗണന. കഴിഞ്ഞ ഏഴര വർഷക്കാലവും പ്രതിമാസം 40 കോടി ശമ്പള ഇനത്തിലും 72 കോടി പെൻഷൻ ഇനത്തിലും സർക്കാർ ഖജനാവിൽ നിന്ന് നൽകിയതിന്റെ പശ്ചാത്തലവും മറ്റൊന്നല്ല. അർഹതപ്പെട്ട നികുതി വിഹിതം നിഷേധിക്കപ്പെടുന്നതും വരവിനേക്കാൾ കൂടുതൽ ചെലവ് ഉണ്ടാകുന്നതുമാണ് പ്രതിസന്ധി. എന്നാൽ ഈ സാമ്പത്തിക ഞെരുക്കങ്ങൾക്ക് ഇടയിലും കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡു ആയി മാസാദ്യം നൽകാൻ ഉള്ള വഴികളാണ് കണ്ടെത്താൻ ശ്രമിക്കുന്നത്. അതിനായി ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സഹകരണം ആവശ്യമാണ്. ചിലവുകൾ ചുരുക്കാനും പാഴ്ച്ചിലവുകൾ ചൂണ്ടികാട്ടാനും ഉള്ള നിർദേശങ്ങൾ സ്വീകരിക്കാൻ ഗതാഗത വകുപ്പ് സദാ സന്നദ്ധമാണ്എന്നും അദ്ദേഹം പറഞ്ഞു .


കൊല്ലം ബസ്സ്റ്റാൻഡ് നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും .സംസ്ഥാനത്തുടനീളം കെ എസ് ആർ ടി സി ബസ് സ്റ്റാന്റുകളും ഡിപ്പോകളും കമ്പ്യൂട്ടർ വത്കരിച്ച് ആധുനികരിക്കും. ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനം പ്രാദേശിക റൂട്ടുകൾ ഫോർമുലേറ്റ് ചെയുന്ന ചർച്ചകൾ നടക്കുകയാണ്. ‌ അതുവഴി ചെറു വഴികളിൽ ചെറു ബസുകൾ പ്രദേശത്തെ ജനങ്ങൾക്ക് പ്രയോജനകരമാക്കാം. അതുവഴി സംരംഭകത്വം വളർത്തുക എന്നുള്ള പൊതുസർക്കാർ ലക്ഷ്യത്തിലേക്ക് എത്താനുമാകുമെന്ന് അദ്ദേഹം പറഞ്ഞു .


.സി ആർ മഹേഷ് എം എൽ എ അധ്യക്ഷനായി .എ എം ആരിഫ് എം പി ,കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ,ജനപ്രതിനിധികൾ ,രാഷ്ട്രീയകക്ഷി പ്രതിനിധികൾ ,ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു .


Share this story

Share

Related Stories