The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രി'കേരളത്തില്‍ എയിംസ് വരും, അത് ഞാൻ നൽകിയ വാക്കാണ്, തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് ചോദിക്കില്ല'രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചുരസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്റി ബി കാഗനും കെന്‍സോ സോയിക്കുംകേരളത്തിൽ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രംപട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണംഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തുനാല് ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത'RSS GO BACK'; കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധംരാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ കേസെടുത്തുഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കംഹെലികോപ്റ്റർ വിവാദം; ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർഒമാൻ തീരത്ത് പാനമ കപ്പലിന് നേരെ ആക്രമണം; 12 ജീവനക്കാർക്ക് പരുക്ക്ആർ. സുഗതൻ ജയിൽമോചിതനായികേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രി'കേരളത്തില്‍ എയിംസ് വരും, അത് ഞാൻ നൽകിയ വാക്കാണ്, തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് ചോദിക്കില്ല'രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചുരസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്റി ബി കാഗനും കെന്‍സോ സോയിക്കുംകേരളത്തിൽ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രംപട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണംഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തുനാല് ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത'RSS GO BACK'; കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധംരാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ കേസെടുത്തുഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കംഹെലികോപ്റ്റർ വിവാദം; ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർഒമാൻ തീരത്ത് പാനമ കപ്പലിന് നേരെ ആക്രമണം; 12 ജീവനക്കാർക്ക് പരുക്ക്ആർ. സുഗതൻ ജയിൽമോചിതനായികേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി

രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി ജന്തര്‍ മന്തര്‍. മൂന്ന് ബസുകളിലായി ജന്തര്‍ മന്തറിലേക്ക് പോയ പ്രതിപക്ഷ എംപിമാരെ അശോക നഗറില്‍ സുര…

Kerala07 Oct 2026, 11:13 PM 7,734
രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചു
രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വിട്ടയച്ചു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി ജന്തര്‍ മന്തര്‍. മൂന്ന് ബസുകളിലായി ജന്തര്‍ മന്തറിലേക്ക് പോയ പ്രതിപക്ഷ എംപിമാരെ അശോക നഗറില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെയാണ് പ്രതിഷേധം ഇരമ്പിയത്. വാഹനത്തില്‍ നിന്നും പുറത്തിറങ്ങി മുന്നോട്ട് നടന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് മാറ്റി. റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്ന പ്രിയങ്കയെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. അതിനിടെ പ്രിയങ്ക കയ്യില്‍ കരുതിയിരുന്ന ഭരണഘടന ഉയര്‍ത്തി.

പ്രതിപക്ഷ എംപിമാരുമായെത്തിയ വാഹനം ജന്തര്‍ മന്തറിലേക്ക് കടന്നപ്പോള്‍ തന്നെ പൊലീസ് പ്രതിരോധം തീര്‍ത്തിരുന്നു. തുടര്‍ന്ന് പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇതാണ് വന്‍ സംഘര്‍ഷത്തിന് വഴിവെച്ചത്.

പിന്നാലെയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഉള്‍പ്പെടെയുള്ളവര്‍ പുറത്തിറങ്ങിയത്. ഒരിഞ്ച് പിന്നോട്ടില്ലെന്ന് രാഹുല്‍ വ്യക്തമാക്കുകയായിരുന്നു. കുത്തിയിരുന്ന് പ്രതിഷേധിക്കാനും രാഹുല്‍ ആഹ്വാനം ചെയ്തു. പ്രിയങ്കാ ഗാന്ധിയും മറ്റു വനിതാ നേതാക്കളും വിന്‍സര്‍ സര്‍ക്കിളില്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു. അതിനിടെ ടിഎംസി രാജ്യസഭാ എംപി ഡെറക് ഒബ്രിയാനെ കസ്റ്റഡിയിലെടുത്തു.

ഇത് രാഹുല്‍ ഗാന്ധിയുടെ സേനയാണെന്നും തങ്ങളെ തടയാനാകില്ലെന്നും കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗ് രാജ പ്രതികരിച്ചു. ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കണം. തടങ്കലും ലാത്തിയും അല്ല പരിഹാരം. ഇത് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് സിപിഐ നേതാവ് പി സന്തോഷ് കുമാര്‍ വ്യക്തമാക്കി. എത്രകാലം തിഹാര്‍ ജയിലില്‍ അടച്ചാലും തങ്ങള്‍ പിന്നോട്ടില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പ്രതികരിച്ചു.

Share this story

Share

Related Stories