The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജി; തെരഞ്ഞടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്ഇന്ധന വില ഉയര്‍ന്നു; വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്‍ഡിഗോഎസ്എഫ്ഐ നേതാവിനെതിരായ കൻ്റോൺമെൻറ് എസ്ഐയുടെ ഫോൺ ഭീഷണി; അന്വേഷണ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറിമെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറിഅവധി ഒഴിവാക്കി കൻ്റോൺമെൻ്റ് സി ഐ സതീഷ് ജോലിയിൽ പ്രവേശിച്ചുകന്റോൺമെന്റ് സി.ഐ സതീഷ് കുമാർ അവധിയിൽകുമളിയിൽ മന്ത്രി ഷിബു ബേബിജോൺ പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണു; 4 പേർക്ക് പരുക്ക്ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജി; തെരഞ്ഞടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്ഇന്ധന വില ഉയര്‍ന്നു; വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്‍ഡിഗോഎസ്എഫ്ഐ നേതാവിനെതിരായ കൻ്റോൺമെൻറ് എസ്ഐയുടെ ഫോൺ ഭീഷണി; അന്വേഷണ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറിമെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറിഅവധി ഒഴിവാക്കി കൻ്റോൺമെൻ്റ് സി ഐ സതീഷ് ജോലിയിൽ പ്രവേശിച്ചുകന്റോൺമെന്റ് സി.ഐ സതീഷ് കുമാർ അവധിയിൽകുമളിയിൽ മന്ത്രി ഷിബു ബേബിജോൺ പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണു; 4 പേർക്ക് പരുക്ക്ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

28 തദ്ദേശ വാർഡുകളിൽ വോട്ടെടുപ്പ് ഫെബ്രുവരി 24ന്

സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ ഫെബ്രുവരി 24ന് വോട്ടെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതൽ…

Kerala23 Feb 2025, 2:35 AM 45,788
28 തദ്ദേശ വാർഡുകളിൽ വോട്ടെടുപ്പ് ഫെബ്രുവരി 24ന്

സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ ഫെബ്രുവരി 24ന് വോട്ടെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ്.


സമ്മതിദായകർക്ക്  വോട്ട് ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നല്കിയിട്ടുള്ള തിരിച്ചറിയൽ കാർഡ്,  പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർകാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ്  തീയതിക്ക് ആറ് മാസക്കാലയളവിന് മുൻപുവരെ നല്കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നല്കിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം.


വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. കാസർകോട് ജില്ലയിൽ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.


ഒരു കോർപ്പറേഷൻ വാർഡ്,  രണ്ട് ബ്ലോക്ക്പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 22 ഗ്രാമപഞ്ചായത്ത് വാർഡുകൾ  എന്നിവയിലേയ്ക്കാണ് 24 ന് വോട്ടെടുപ്പുള്ളത്.


28 വാർഡുകളിലായി ആകെ 87 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. അതിൽ 52 പേർ സ്ത്രീകളാണ്. വോട്ടെടുപ്പിന് 77 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.  പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൂർത്തിയായി. ബാലറ്റ് പേപ്പറുകൾ അച്ചടിച്ച് വരണാധികാരികൾക്ക്  കൈമാറി. വോട്ടിംഗ് മെഷീനുകളും സജ്ജമാക്കി കഴിഞ്ഞു.



പോളിംഗിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ വോട്ടിംഗ് മെഷീനും പോളിംഗ് സാമഗ്രികളും കൈപ്പറ്റുന്നതിനുമുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം രാവിലെ ആറ് മണിക്ക് മോക്ക് പോൾ നടത്തും.


ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ജനുവരി 28 ന് പ്രസിദ്ധീകരിച്ചിരുന്നു. പട്ടികയിൽ ആകെ 59116 വോട്ടർമാരാണുള്ളത്. 27843 പുരുഷന്മാരും 31273 സ്ത്രീകളും. കമ്മീഷന്റെ www.sec.kerala.gov.in വെബ്‌സൈറ്റിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും വോട്ടർപട്ടിക ലഭ്യമാണ്.


ക്രമസമാധാനപാലനത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ പ്രത്യേക പോലീസ് സുരക്ഷ ഏർപ്പെടുത്തും. വോട്ടെണ്ണൽ ഫെബ്രുവരി 25 ന് രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളിൽ നടത്തും. തിരഞ്ഞെടുപ്പ് ഫലം  കമ്മീഷന്റെ വെബ്‌സൈറ്റിലെ https://www.sec.kerala.gov.in/public/te/ ലിങ്കിൽ ലഭ്യമാകും.


സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് ചെലവ്  കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിക്ക് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം നൽകേണ്ടതാണ്.


തിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാർഡുകൾ (ജില്ല, തദ്ദേശ സ്ഥാപനം, വാർഡ് നമ്പർ, വാർഡിന്റെ പേര് ക്രമത്തിൽ)



















































































































































































ക്രമ


നമ്പർ


 

ജില്ലതദ്ദേശ സ്ഥാപനത്തിന്റെ


നമ്പരും പേരും

നിയോജക


മണ്ഡലത്തിന്റെ/


വാർഡിന്റെ


നമ്പരും പേരും

1തിരുവനന്തപുരംസി 01 തിരുവനന്തപുരം


മുനിസിപ്പൽ കോർപ്പറേഷൻ

79 ശ്രീവരാഹം
2തിരുവനന്തപുരംജി 17 കരുംകുളം


ഗ്രാമപഞ്ചായത്ത്

18 കൊച്ചുപള്ളി
3തിരുവനന്തപുരംജി 34 പൂവച്ചൽ


ഗ്രാമപഞ്ചായത്ത്

05 പുളിങ്കോട്
4തിരുവനന്തപുരംജി 52 പാങ്ങോട്


ഗ്രാമപഞ്ചായത്ത്

01 പുലിപ്പാറ
5കൊല്ലംഎം 87 കൊട്ടാരക്കര


മുനിസിപ്പാലിറ്റി

20 കല്ലുവാതുക്കൽ
6കൊല്ലംബി 16 അഞ്ചൽ


ബ്ലോക്ക്പഞ്ചായത്ത്

07 അഞ്ചൽ
7കൊല്ലംബി 17 കൊട്ടാരക്കര


ബ്ലോക്ക്പഞ്ചായത്ത്

08 കൊട്ടറ
8കൊല്ലംജി 02 കുലശേഖരപുരം


ഗ്രാമപഞ്ചായത്ത്

18 കൊച്ചുമാംമൂട്
9കൊല്ലംജി 04 ക്ലാപ്പന


ഗ്രാമപഞ്ചായത്ത്

02 പ്രയാർ തെക്ക് ബി
10കൊല്ലംജി 30 ഇടമുളക്കൽ


ഗ്രാമപഞ്ചായത്ത്

08 പടിഞ്ഞാറ്റിൻ കര
11പത്തനംതിട്ടഎം 09 പത്തനംതിട്ട


മുനിസിപ്പാലിറ്റി

15 കുമ്പഴ നോർത്ത്
12പത്തനംതിട്ടജി 13 അയിരൂർ


ഗ്രാമപഞ്ചായത്ത്

16 തടിയൂർ
13പത്തനംതിട്ടജി 18 പുറമറ്റം


ഗ്രാമപഞ്ചായത്ത്


 

01 ഗ്യാലക്സി നഗർ
14ആലപ്പുഴജി 33 കാവാലം


ഗ്രാമപഞ്ചായത്ത്

03 പാലോടം
15ആലപ്പുഴജി 36 മുട്ടാർ


ഗ്രാമപഞ്ചായത്ത്

03 മിത്രക്കരി ഈസ്റ്റ്
16കോട്ടയംജി 26 രാമപുരം


ഗ്രാമപഞ്ചായത്ത്

07 ജി വി സ്കൂൾ വാർഡ്
17ഇടുക്കിജി 30 വാത്തിക്കുടി


ഗ്രാമപഞ്ചായത്ത്

07 ദൈവംമേട്


 

18എറണാകുളംഎം 22 മൂവാറ്റുപുഴ


മുനിസിപ്പാലിറ്റി

13 ഈസ്റ്റ്


ഹൈസ്കൂൾ വാർഡ്

19എറണാകുളംജി 18 അശമന്നൂർ


ഗ്രാമപഞ്ചായത്ത്

10 മേതല തെക്ക്
20എറണാകുളംജി 54 പൈങ്ങോട്ടൂർ


ഗ്രാമപഞ്ചായത്ത്

10 പനങ്കര
21എറണാകുളംജി 79 പായിപ്ര


ഗ്രാമപഞ്ചായത്ത്

10 നിരപ്പ്
22തൃശ്ശൂർജി 07 ചൊവ്വന്നൂർ


ഗ്രാമപഞ്ചായത്ത്

11 മാന്തോപ്പ്
23പാലക്കാട്ജി 44 മുണ്ടൂർ


ഗ്രാമപഞ്ചായത്ത്

12 കീഴ്പാടം
24മലപ്പുറംജി 27 കരുളായി


ഗ്രാമപഞ്ചായത്ത്

12 ചക്കിട്ടാമല
25മലപ്പുറംജി 91 തിരുനാവായ


ഗ്രാമപഞ്ചായത്ത്

08 എടക്കുളം ഈസ്റ്റ്
26കോഴിക്കോട്ജി 06 പുറമേരി


ഗ്രാമപഞ്ചായത്ത്

14 കുഞ്ഞല്ലൂർ
27കണ്ണൂർജി 65 പന്ന്യന്നൂർ


ഗ്രാമപഞ്ചായത്ത്

03 താഴെ ചമ്പാട്


 

28കാസർഗോഡ്ജി 26 കോടോം ബേളൂർ


ഗ്രാമപഞ്ചായത്ത്

05 അയറോട്ട്

Share this story

Share

Related Stories