The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിസ്‌കൂളിൽ വെടിയുതിർത്ത കേസ്: വിദ്യാർത്ഥിയെ ജുവനൈൽ ഹോമിൽ പാർപ്പിക്കാൻ ഉത്തരവ്6 മാസത്തിനിടെ മെറ്റ നീക്കിയത് 54.39 ലക്ഷം കണ്ടൻ്റുകൾധനരാജ് വധക്കേസ് വിധി: കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും; ടി ഐ മധുസൂദനൻഅമേരിക്കയില്‍ ഇംഗ്ലീഷ് യുവ ഫുട്‌ബോള്‍ താരം വെടിയേറ്റു മരിച്ചുറാസൽഖൈമ ബസപകടം; മരിച്ച മലയാളികൾ നാലായികനത്ത മഴ: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്സ്വർണ്ണ വില 2000 രൂപ കുറഞ്ഞുമൈക്രോസോഫ്റ്റിൽ ‘കോഡ് റെഡ്’; ആഗോള തകരാറിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി കമ്പനിസൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; തിരിച്ചടി തുടർന്ന് സഖ്യസേനതിരുപ്പറങ്കുൻറം കാർത്തിക ദീപ വിവാദം: സുപ്രീംകോടതിയെ സമീപിക്കാൻ ഹൈന്ദവ സംഘടനകൾകഫേ ജീവനക്കാരിയെ പാർട്ടിക്കിടെ സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തു; 2 സ്ത്രീകൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽവിശ്വസുന്ദരി പട്ടം ജെന്നിഫർ ബാരെറ്റോയ്ക്ക്വടകരയിൽ സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ റിമാൻഡ് ചെയ്തുറിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലേക്ക് വീണ്ടും വ്യോമാക്രമണം; പരുക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരുംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിസ്‌കൂളിൽ വെടിയുതിർത്ത കേസ്: വിദ്യാർത്ഥിയെ ജുവനൈൽ ഹോമിൽ പാർപ്പിക്കാൻ ഉത്തരവ്6 മാസത്തിനിടെ മെറ്റ നീക്കിയത് 54.39 ലക്ഷം കണ്ടൻ്റുകൾധനരാജ് വധക്കേസ് വിധി: കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും; ടി ഐ മധുസൂദനൻഅമേരിക്കയില്‍ ഇംഗ്ലീഷ് യുവ ഫുട്‌ബോള്‍ താരം വെടിയേറ്റു മരിച്ചുറാസൽഖൈമ ബസപകടം; മരിച്ച മലയാളികൾ നാലായികനത്ത മഴ: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്സ്വർണ്ണ വില 2000 രൂപ കുറഞ്ഞുമൈക്രോസോഫ്റ്റിൽ ‘കോഡ് റെഡ്’; ആഗോള തകരാറിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി കമ്പനിസൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; തിരിച്ചടി തുടർന്ന് സഖ്യസേനതിരുപ്പറങ്കുൻറം കാർത്തിക ദീപ വിവാദം: സുപ്രീംകോടതിയെ സമീപിക്കാൻ ഹൈന്ദവ സംഘടനകൾകഫേ ജീവനക്കാരിയെ പാർട്ടിക്കിടെ സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തു; 2 സ്ത്രീകൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽവിശ്വസുന്ദരി പട്ടം ജെന്നിഫർ ബാരെറ്റോയ്ക്ക്വടകരയിൽ സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ റിമാൻഡ് ചെയ്തുറിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലേക്ക് വീണ്ടും വ്യോമാക്രമണം; പരുക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരും

നിയമസഭയിൽ ഗുരുതര പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഗവർണർക്കൊപ്പം ഡിജിപി സഭയിൽ

സംസ്ഥാനത്ത് അധികാരമേറ്റ യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗുരുതര ചട്ടലംഘനം. ഗവർണർ രാജേന്ദ്ര അർലേക്കർക്കൊപ്പം സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ നിയമസഭയ്ക്ക് അകത്ത് പ്രവേശിച്ചു. പി…

Kerala29 May 2026, 4:18 PM 9,399
നിയമസഭയിൽ ഗുരുതര പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഗവർണർക്കൊപ്പം ഡിജിപി സഭയിൽ
നിയമസഭയിൽ ഗുരുതര പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഗവർണർക്കൊപ്പം ഡിജിപി സഭയിൽ

സംസ്ഥാനത്ത് അധികാരമേറ്റ യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗുരുതര ചട്ടലംഘനം. ഗവർണർ രാജേന്ദ്ര അർലേക്കർക്കൊപ്പം സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ നിയമസഭയ്ക്ക് അകത്ത് പ്രവേശിച്ചു. പിന്നീട് മറ്റൊരു വഴിയിലൂടെ ഇദ്ദേഹം പുറത്തേക്ക് പോയി. നിയമസഭയ്ക്ക് അകത്ത് പ്രവേശിക്കാൻ ഡിജിപിക്ക് അനുമതിയില്ല. ഇത് പതിവില്ലാത്ത കീഴ്‌വഴക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സഭയ്ക്ക് അകത്ത് കടക്കാൻ പ്രോട്ടോകോൾ പ്രകാരം ഡിജിപിക്ക് അനുമതിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഡിജിപി സഭയ്ക്ക് അകത്ത് വന്നത് ഗവർണർക്കൊപ്പമാണ്. പ്രോട്ടോകോൾ ലംഘനം ഉദ്യോഗസ്ഥരും ശ്രദ്ധയിപ്പെടുത്തിയിരുന്നു. സഭാതലത്തിൽ പ്രവേശിച്ച ശേഷമാണ് മറ്റൊരു വഴിയിലൂടെ ഡിജിപി പുറത്ത് പോയത്. സംഭവം ശ്രദ്ധയിൽപ്പെട്ടെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ സഭയിൽ പ്രതിപക്ഷ നേതാവിന് മറുപടി നൽകി. അശ്രദ്ധ കൊണ്ടാകാം ഡിജിപി സഭയ്ക്ക് അകത്ത് പ്രവേശിച്ചതെന്നും സ്‌പീക്കർ മറുപടിയിൽ പറഞ്ഞു.

പിന്നീട് വാർത്താ സമ്മേളനത്തിലും വിഷയം മാധ്യമപ്രവർത്തകർ ഉന്നയിച്ചു. അറിയാതെ സംഭവിച്ചതാകാമെന്ന് കരുതുന്നുവെന്ന് പിണറായി വിജയൻ പ്രതികരിച്ചു. മുൻപില്ലാത്ത കീഴ്‌വഴക്കമാണിത്. സാധാരണ ഗതിയിൽ ചെയ്യാൻ പാടില്ലാത്തത്. അക്കാര്യം സ്‌പീക്കറുടെ ശ്രദ്ധയിൽപെടുത്തി. സ്‌പീക്കർ ഡിജിപിയോട് ഇക്കാര്യം സംസാരിക്കുമെന്നാണ് കരുതുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

Share this story

Share

Related Stories