The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

നിവിന്‍ പോളി നായകനായ 'യേഴ് കടൽ യേഴ് മലൈ' ട്രെയ്‌ലർ പുറത്ത്

2017 ൽ റിലീസ് ചെയ്ത റിച്ചിക്ക് ശേഷം നിവിൻ പോളിയുടെ അടുത്ത തമിഴ് ചിത്രം ‘യേഴ് കടൽ യേഴ് മലൈ’യുടെ ട്രൈലെർ റിലീസ് ചെയ്തു. പേരൻപ്,തങ്കമീൻകൾ,കട്രദ് തമിഴ്, തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലെ മുൻനിര…

Kerala21 Jan 2025, 3:37 AM 10,224
നിവിന്‍ പോളി നായകനായ 'യേഴ് കടൽ യേഴ് മലൈ' ട്രെയ്‌ലർ പുറത്ത്

2017 ൽ റിലീസ് ചെയ്ത റിച്ചിക്ക് ശേഷം നിവിൻ പോളിയുടെ അടുത്ത തമിഴ് ചിത്രം ‘യേഴ് കടൽ യേഴ് മലൈ’യുടെ ട്രൈലെർ റിലീസ് ചെയ്തു. പേരൻപ്,തങ്കമീൻകൾ,കട്രദ് തമിഴ്, തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലെ മുൻനിര സംവിധായകരിലൊരാളായി മാറിയ റാം ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിവിൻ പോളിക്കൊപ്പം സൂരിയും അഞ്ജലിയും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. 2023 ഇൽ ചിത്രീകരിച്ച ചിത്രം പലതവണ റിലീസ് മാറ്റി വെച്ചിരുന്നു.

8000 വർഷങ്ങളായി ഭൂമിയിൽ ജീവിക്കുന്ന ഒരു ചിരഞ്ജീവിയുടെ കഥാപാത്രത്തെയാണ് നിവിൻ പൊളി ചിത്രത്തിൽ നിവിൻ പൊളി അവതരിപ്പിക്കുന്നത്. ചിരഞ്ജീവിയും 32 കാരനായ യുവാവും തമ്മിൽ ഒരു ട്രെയിനിൽ വെച്ച് ഉണ്ടാകുന്ന സംഘർഷങ്ങളും, ഇരുവരെയും കാത്തിരിക്കുന്ന വിധിക്ക് പിന്നിലുള്ള രഹസ്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. റൊമാന്റിക്ക് ഫാന്റസി ഡ്രാമ ഗണത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് യുവൻ ശങ്കർ രാജയും ഛായാഗ്രഹണം എൻ.കെ ഏകാംബരവും ആണ്.

8 വർഷങ്ങൾക്ക് ശേഷം നിവിന്‍ പോളിയുടെ തമിഴിലേക്കുള്ള തിരിച്ചു വരവും വിടുതലൈ,ഗരുഡൻ എന്നെ ചിത്രങ്ങളുടെ വിജയത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന സൂരി ചിത്രവുമാണിത് എന്നത് ശ്രദ്ധേയമാണ്. ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് നിരൂപക പ്രശംസ നേടിയിരുന്നു. സംവിധായകൻ റാമിന്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് വി. ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ്.

Share this story

Share

Related Stories