നെടുമങ്ങാട് വന്‍ തീപിടുത്തം; രണ്ട് തുണിക്കടകള്‍ ഉള്‍പ്പെടെ നാല് കടകളിലേക്ക് തീ പടര്‍ന്നുകയറി
നെടുമങ്ങാട് വന്‍ തീപിടുത്തം. രണ്ട് വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ അടക്കം നാല് കടകളിലേക്ക് തീപടര്‍ന്നു. ഫയര്‍ ഫോഴ്‌സെത്തി തീ നിയന്ത്രണ വിധേയമാക്കി.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക…

നെടുമങ്ങാട് വന്‍ തീപിടുത്തം. രണ്ട് വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ അടക്കം നാല് കടകളിലേക്ക് തീപടര്‍ന്നു. ഫയര്‍ ഫോഴ്‌സെത്തി തീ നിയന്ത്രണ വിധേയമാക്കി.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പ്രദേശത്താകെ ഇപ്പോഴും വലിയ പുകയാണ് ഉയരുന്നത്.
നെടുമങ്ങാട് കുളവികോണത്ത് രാത്രി 7 മണിയോടെയാണ് അപകടമുണ്ടായത്. ഒരു തുണിക്കടയ്ക്ക് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടുത്തമുണ്ടാകുകയും അതിവേഗത്തില്‍ തീ സമീപത്തെ മറ്റ് കടകളിലേക്ക് കൂടി പടര്‍ന്ന് കയറുകയുമായിരുന്നു. ഒരു തുണിക്കട പൂര്‍ണമായി കത്തി നശിച്ചു. മൊബൈല്‍ കടയിലും സ്വര്‍ണക്കടയിലേക്കും തീ പടര്‍ന്നു. ആര്‍ക്കും പരുക്കില്ല.




