The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെസുഗതന്‍റെ സത്യപ്രതിജ്ഞ, സർക്കാരിനോട് സുപ്രധാന ചോദ്യവുമായി ഹൈക്കോടതിഅടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ പൊലീസ് നഗ്നനാക്കി മർദ്ദിച്ചെന്ന് പരാതിപയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചുഇന്ത്യ വേൾഡ് ഇക്കണോമിയിൽ ഒരു ഹീലിംഗ് പവർ ആയി മാറണം : ഡോ ആന്റണി മണ്ണുമ്മൽ സി എം ഐB.Sc നഴ്സിംഗ്,ജനറൽ നഴ്സിംഗ് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അവസരംകുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്ഫിലിപ്പീൻസിൽ ഉരുൾപൊട്ടലിൽ 15 മരണം; 'ബാവി' ചുഴലിക്കാറ്റ് ഭീതിയിൽ തായ്‌വാനും ജപ്പാനുംതിരുവനന്തപുരം കേന്ദ്രമാക്കി യാക്കോബായ സഭയ്‌ക്ക് പുതിയ മേഖല; മോർ തെയോഫിലോസ് 15ന് സ്ഥാനമേൽക്കുംഅയോധ്യയിൽ കാണിക്ക എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജിഇന്നത്തെ സ്വര്‍ണവില അറിയാംകള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായിവര്‍ക്കലയില്‍ 19കാരിയായ നവവധു ജീവനൊടുക്കിപിഎസ്‌സി പരീക്ഷ ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തെ ഐ ജി എസ് അജിത ബീഗം നയിക്കുംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെസുഗതന്‍റെ സത്യപ്രതിജ്ഞ, സർക്കാരിനോട് സുപ്രധാന ചോദ്യവുമായി ഹൈക്കോടതിഅടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ പൊലീസ് നഗ്നനാക്കി മർദ്ദിച്ചെന്ന് പരാതിപയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചുഇന്ത്യ വേൾഡ് ഇക്കണോമിയിൽ ഒരു ഹീലിംഗ് പവർ ആയി മാറണം : ഡോ ആന്റണി മണ്ണുമ്മൽ സി എം ഐB.Sc നഴ്സിംഗ്,ജനറൽ നഴ്സിംഗ് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അവസരംകുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്ഫിലിപ്പീൻസിൽ ഉരുൾപൊട്ടലിൽ 15 മരണം; 'ബാവി' ചുഴലിക്കാറ്റ് ഭീതിയിൽ തായ്‌വാനും ജപ്പാനുംതിരുവനന്തപുരം കേന്ദ്രമാക്കി യാക്കോബായ സഭയ്‌ക്ക് പുതിയ മേഖല; മോർ തെയോഫിലോസ് 15ന് സ്ഥാനമേൽക്കുംഅയോധ്യയിൽ കാണിക്ക എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജിഇന്നത്തെ സ്വര്‍ണവില അറിയാംകള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായിവര്‍ക്കലയില്‍ 19കാരിയായ നവവധു ജീവനൊടുക്കിപിഎസ്‌സി പരീക്ഷ ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തെ ഐ ജി എസ് അജിത ബീഗം നയിക്കും

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. എൽഡിഎഫ് സർക്കാർ സസ്പെൻഡ് ചെയ്ത ബി അശോകിനും എൻ പ്രശാന്തിനും പുതിയ ചുമതകൾ നൽകി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായാണ് ബി അശോകിനെ നിയമിച്ചിരിക്കുന്നത്.…

Kerala08 Jun 2026, 10:39 PM 9,117
IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്...
IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്...

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. എൽഡിഎഫ് സർക്കാർ സസ്പെൻഡ് ചെയ്ത ബി അശോകിനും എൻ പ്രശാന്തിനും പുതിയ ചുമതകൾ നൽകി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായാണ് ബി അശോകിനെ നിയമിച്ചിരിക്കുന്നത്. കായിക വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറിയായാണ് എൻ പ്രശാന്തിന് നിയമനം നൽകിയിരിക്കുന്നത്. പ്രശാന്തിന് യുവജനക്ഷേമം, മൃഗശാല, മ്യൂസിയം, പുരാവസ്തു വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറിയായി അധിക ചുമതലയും നൽകിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്തുനിന്ന് ദിവ്യ എസ് അയ്യരെ നീക്കി. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായാണ് ദിവ്യ എസ് അയ്യരെ നിയമിച്ചിരിക്കുന്നത്. സാംസ്കാരിക വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്നും ദിവ്യ എസ് അയ്യരെ നീക്കിയിട്ടുണ്ട്. ജെറോമിക് ജോർജാണ് പുതിയ വിഴിഞ്ഞം തുറമുഖം എംഡി.

മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ കേൽക്കറിന് തുറമുഖ വകുപ്പ് സെക്രട്ടറിയുടെ ചുമതല കൂടി നൽകിയിട്ടുണ്ട്. ശർമിള മേരി ജോസഫിനെ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹക്ക് കയർ വകുപ്പിന്റെ ചുമതല കൂടി നൽകിയിട്ടുണ്ട്. പുനീത് കുമാറിനെ കേരളാ ഹൗസിന്റെ റെസിഡന്റ് കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കി. തദ്ദേശ വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ടി വി അനുപമയെ ഗതാഗത വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. അനുപമയ്ക്ക് വിമാനത്താവളത്തിന്റെയും മെട്രോ റെയിലിന്റെയും അധിക ചുമതല എംജി രാജമാണിക്യത്തെ കെഎസ്ഇബി ചെയർമാൻ ആൻഡ് എംഡിയായി നിയമിച്ചു. ദേവസ്വം വകുപ്പിന്റെ ചുമതലയിൽ രാജമാണിക്യം തുടരും. റവന്യൂ സെക്രട്ടറി, സിവിൽ സപ്ലൈസ് ചുമതലകളിൽ നിന്ന് രാജമാണിക്യത്തെ നീക്കം. റവന്യു സ്പെഷ്യൽ സെക്രട്ടറിയായി ജീവൻ ബാബു കെ, ജലവിഭവ വകുപ്പ് സെക്രട്ടറിയായി എസ് സുഹാസ് എന്നിവരും നിയമിതരായി.

അദീല അബ്ദുള്ളയാണ് പുതിയ പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി. തദ്ദേശ വകുപ്പ് സെക്രട്ടറിയായി ഷാനവാസ്‌ എസും പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി ഡി സജിത്ത് ബാബുവും നിയമതിരായി. വിവാദ ഐഎഎസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണനാണ് പരിസ്ഥിതി വകുപ്പ് ഡയറക്ടർ. കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി ടിവി സുഭാഷും ആരോഗ്യ, കുടുംബ ക്ഷേമ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി ഡോ. രേണു രാജും നിയമിതരായി. പൊതുവിദ്യാഭ്യാസ ഡയറക്ടറായി സ്നേഹിൽ കുമാർ സിംഗ്, ഭക്ഷ്യ സുരക്ഷാ കമ്മീഷണറായി ശ്രീധന്യാ സുരേഷ് എന്നിവരും നിയമിതരായി.

എസ് പ്രേം കൃഷ്ണനാണ് പുതിയ സഹകരണ വകുപ്പ് രജിസ്ട്രാർ. ഹർഷിൽ ആർ മീണയെ കെറ്റിഡിസി എംഡിയായും മിൻഹാജ് ആലത്തിനെ കൃഷിവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായും നിയമിച്ചു. കായിക, യുവജന ക്ഷേമ വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയായി അധിക ചുമതലയും മിൻഹാജ് ആലത്തിന് നൽകിയിട്ടുണ്ട്. ഫിഷറീസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി അബ്ദുൽ നാസർ ബിയെയും നോർക്ക ഡയറക്ടറായി ആസിഫ് കെ യൂസഫിനെയും നിയമിച്ചു. നോർക്ക സിഇഒയുടെ അധിക ചുമതലയും ആസിഫ് കെ യൂസഫ് വഹിക്കും. നോർക്കയുടെ സ്പെഷ്യൽ സെക്രട്ടറി സ്ഥാനത്ത് അഞ്ജന എമ്മിനെ നിയോ​ഗിച്ചു.

Share this story

Share

Related Stories