The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഉപഭോക്താക്കൾക്ക് ഇനി കുടുംബശ്രീ കേരള ചിക്കന്റെ ബ്രാൻഡഡ് മൂല്യ വർധിത ഉൽപന്നങ്ങളും

*മന്ത്രി എം.ബി രാജേഷ് ഉൽപന്നങ്ങളുടെ ലോഞ്ചിങ്ങ് നിർവഹിച്ചു                 ഉപഭോക്താക്കൾക്കിടയിൽ ഏറെ സ്വീകാര്യത നേടിയ കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതി വഴി ഫ്രോസൺ മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തി. &…

Kerala11 Dec 2024, 6:05 PM 50,875
ഉപഭോക്താക്കൾക്ക് ഇനി കുടുംബശ്രീ കേരള ചിക്കന്റെ ബ്രാൻഡഡ് മൂല്യ വർധിത ഉൽപന്നങ്ങളും

*മന്ത്രി എം.ബി രാജേഷ് ഉൽപന്നങ്ങളുടെ ലോഞ്ചിങ്ങ് നിർവഹിച്ചു


                 ഉപഭോക്താക്കൾക്കിടയിൽ ഏറെ സ്വീകാര്യത നേടിയ കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതി വഴി ഫ്രോസൺ മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തി. ‘കുടുംബശ്രീ കേരള ചിക്കൻ’ ചിക്കൻ എന്ന ബ്രാൻഡിൽ ചിക്കൻ ഡ്രം സ്റ്റിക്‌സ്, ബോൺലെസ് ബ്രീസ്റ്റ്, ചിക്കൻ ബിരിയാണി കട്ട്, ചിക്കൻ കറി കട്ട്, ഫുൾ ചിക്കൻ എന്നീ ഉൽപന്നങ്ങളാണ് വിപണിയിലെത്തിയത്. ആദ്യഘട്ടത്തിൽ തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാകും ഉൽപന്നങ്ങൾ ലഭ്യമാവുക. ഇന്നലെ (10-12-2024) സെക്രട്ടേറിയറ്റ് അനക്‌സിലെ നവകൈരളി ഹാളിൽ തദ്ദേശ സ്വയംഭരണ എക്‌സൈസ് പാർലമെൻററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവിക്ക് ഉൽപന്നങ്ങൾ  കൈമാറി ലോഞ്ചിങ്ങ് നിർവഹിച്ചു.


\"\"


 കുടുംബശ്രീ കേരള ചിക്കൻ ബ്രോയ്‌ലർ ഫാർമേഴ്‌സ് കമ്പനിയുടെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ ഫാമിൽ വളർത്തുന്ന ഇറച്ചിക്കോഴികളെ എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് പ്രവർത്തിക്കുന്ന മീറ്റ് പ്രോഡ്കട്‌സ് ഓഫ് ഇൻഡ്യയുടെ പ്ലാന്റിലെത്തിച്ച് സംസ്‌ക്കരിച്ച് പായ്ക്ക് ചെയ്യും.  എല്ലാ ഉൽപന്നങ്ങളും 450, 900, അളവിലായിരിക്കും  ലഭിക്കുക. കവറിൽ  ഉൾപ്പെടുത്തിയിരിക്കുന്ന ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്താൽ ഏതു ഫാമിൽ വളർത്തിയ ചിക്കനാണെന്ന് ഉപഭോക്താക്കൾക്ക് മനസിലാക്കാനും കഴിയും. നിലവിലെ വിപണന മാർഗങ്ങൾക്ക് പുറമേ ഭാവിയിൽ ‘മീറ്റ് ഓൺ വീൽ’ എന്ന പേരിൽ ഓരോ ജില്ലയിലും വാഹനങ്ങളിൽ ശീതീകരിച്ച ചിക്കൻ ഉൽപന്നങ്ങൾ വിറ്റഴിക്കാനും ലക്ഷ്യമിടുന്നു. ഇതുവഴി നഗര ഗ്രാമ പ്രദേശങ്ങളിലും കുടുംബശ്രീ കേരള ചിക്കൻ ഉൽപന്നങ്ങൾക്ക്  വിപണി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.


പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ വളരെ  വിപുലമായ പ്രവർത്തനങ്ങൾ വിഭാവനം ചെയ്തതിൻറെ ഭാഗമായാണ് ചിക്കൻ മൂല്യവർധിത ഉൽപന്നങ്ങളുടെ ഉൽപാദനത്തിനും വിപണനത്തിനും തുടക്കമിടുന്നത്. ആഭ്യന്തര വിപണിയിൽ ആവശ്യമായതിൻറെ പകുതിയെങ്കിലും ഉൽപാദിപ്പിക്കുന്നതിനൊപ്പം കർഷകർക്ക് വരുമാനവർധനവും ഈ ഘട്ടത്തിൽ പ്രധാനമായും ലക്ഷ്യമിടുന്നു.


ഉപഭോക്താവിന് ന്യായവിലയ്ക്ക് സംശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2019 ൽ സംസ്ഥാനത്ത് ആരംഭിച്ച പദ്ധതിയാണ് കേരള ചിക്കൻ. നിലവിൽ 11 ജില്ലകളിലായി 431 ബ്രോയ്‌ലർ ഫാമുകളും 139 ഔട്ട്‌ലെറ്റുകളും പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നു. മൂല്യവർധിത ഉൽപന്ന നിർമാണവും വിപണനവും ഊർജിതമാകുന്നതോടെ കൂടുതൽ വനിതകൾക്ക് തൊഴിൽ അവസരം കൈവരുമെന്നാണ് പ്രതീക്ഷ.


പരിപാടിയിൽ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി അനുപമ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ, കുടുംബശ്രീ ഭരണ നിർവഹണ സമിതി അംഗങ്ങൾ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.


Share this story

Share

Related Stories