The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

സംരംഭകർക്ക് സാമ്പത്തിക ഉപദേശം നൽകുന്നതിന് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനമാരംഭിച്ചു

സംരംഭകർക്ക് സൗജന്യമായി ചാർട്ടേർഡ് അക്കൗണ്ടന്റുകളുടെ സേവനം ലഭ്യമാകുംവ്യവസായ വാണിജ്യ വകുപ്പും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും ചേർന്ന് മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിൽ…

Kerala02 Feb 2024, 9:25 PM 35,938
സംരംഭകർക്ക് സാമ്പത്തിക ഉപദേശം നൽകുന്നതിന് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനമാരംഭിച്ചു

സംരംഭകർക്ക് സൗജന്യമായി ചാർട്ടേർഡ് അക്കൗണ്ടന്റുകളുടെ സേവനം ലഭ്യമാകും




വ്യവസായ വാണിജ്യ വകുപ്പും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും ചേർന്ന് മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിൽ ആരംഭിക്കുന്ന എം.എസ്.എം.ഇ ഹെൽപ്പ് ഡെസ്ക് ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തു. സംരംഭങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിലുപരി, നിലവിലുള്ള സംരംഭകരെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായിക്കുന്നതിനാണ് ജില്ലാ ഭരണകൂടവും സർക്കാരും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. ദിനേശ് അധ്യക്ഷത വഹിച്ചു.


ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ കോഴിക്കോട് ബ്രാഞ്ചിനാണ് മലപ്പുറം ജില്ലയിലെ എം.എസ്.എം.ഇ ഹെൽപ്പ് ഡെസ്‌ക്കിന്റെ ചുമതല. സംരംഭകർക്ക് അവരുടെ ആശയങ്ങൾ വികസിപ്പിക്കാൻ ആവശ്യമായ അറിവ് നൽകുകയും അതിലൂടെ എം.എസ്.എം.ഇകൾക്ക് സുസ്ഥിരതയും വളർച്ചയും നേടുന്നതിന് പ്രാപ്തമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഹെൽപ്പ് ഡെസ്‌ക്കിന്റെ സേവനം ആരംഭിച്ചിരിക്കുന്നത്.


എം.എസ്.എം.ഇകൾക്ക് ബിസിനസ് ആരംഭിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട എല്ലാവിധ സേവനങ്ങളും ഇവിടെ നിന്നും ലഭിക്കും. ബിസിനസ് സംബന്ധമായ സംശയങ്ങൾ, ലോൺ ലഭിക്കുന്നതിന് ഡി.പി.ആർ തയ്യാറാക്കൽ, ഫിനാൻസ്, ടാക്‌സ് ഓഡിറ്റ് മുതലായ എല്ലാ വിഷയങ്ങളിലുമുള്ള സംരംഭകരുടെ സംശയങ്ങൾ എന്നിവ പരിഹരിക്കുന്നതിന് ഹെൽപ്പ് ഡെസ്‌ക്കിന്റെ സേവനം പ്രയോജനപ്പെടുത്താം. എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ചളിലാണ് എം.എസ്.എം.ഇകൾക്കുള്ള ഹെൽപ്പ് ഡെസ്‌ക്ക് സേവനം ലഭ്യമാവുക. ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ എ. അബ്ദുൽ ലത്തീഫ്, സി.ആർ സോജൻ, മുജീബ് റഹ്‌മാൻ, ഐ.സി.എ.ഐ കോഴിക്കോട് ബ്രാഞ്ച് വൈസ് ചെയർമാനും ചാർട്ടേർഡ് അക്കൗണ്ടന്റുമായ എ.ആർ സൂര്യനാരായണൻ, ഹെൽപ്പ് ഡെസ്‌ക്ക് ജില്ലാ കോർഡിനേറ്ററും ഐ.സി.എ.ഐയിലെ ചാർട്ടേർഡ് അക്കൗണ്ടന്റുമായ പി.കെ പ്രവീൺ എന്നിവർ സംസാരിച്ചു.


Share this story

Share

Related Stories