എസ്ഐആർ വിരുദ്ധ പ്രതിഷേധം; അണിചേരാന്‍ നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകറും
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവും സാമ്പത്തിക വിദഗ്ധനുമായ പരകാല പ്രഭാകര്‍ ഒക്ടോബര്‍ 23ന് നടക്കുന്ന എസ്ഐആര്‍ വിരുദ്ധ ദേശീയ പ്രതിഷേധത്തില്‍ പങ്കെടുക്കും. കോക്ക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാ…

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവും സാമ്പത്തിക വിദഗ്ധനുമായ പരകാല പ്രഭാകര്‍ ഒക്ടോബര്‍ 23ന് നടക്കുന്ന എസ്ഐആര്‍ വിരുദ്ധ ദേശീയ പ്രതിഷേധത്തില്‍ പങ്കെടുക്കും. കോക്ക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്കെ, നടനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രകാശ് രാജ് എന്നിവര്‍ക്കൊപ്പം അദ്ദേഹം വേദി പങ്കിടും.
എസ്‌ഐആര്‍ പിന്‍വലിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് പീപ്പിള്‍ എഗെയിന്‍സ്റ്റ് എസ്ഐആര്‍ സഖ്യം പ്രതിഷേധം സംഘടിപ്പിക്കുന്നത്. അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്, എഐഎസ്എഫ് പ്രസിഡന്റ് നേഹ ബോറ, എഴുത്തുകാരന്‍ തുഷാര്‍ ഗാന്ധി എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.
ബിജെപിയുടെ സാമ്പത്തിക നയങ്ങളെ നിരന്തരം വിമര്‍ശിച്ചിട്ടുള്ള പരകാല പ്രഭാകര്‍, 'ദി ക്രൂക്കഡ് ടിംബര്‍ ഓഫ് ന്യൂ ഇന്ത്യ' എന്ന പുസ്തകത്തിലൂടെ നോട്ട് നിരോധനം, തൊഴിലില്ലായ്മ, ജനാധിപത്യ സ്ഥാപനങ്ങളുടെ ദുര്‍ബലപ്പെടല്‍ തുടങ്ങിയ വിഷയങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. നിര്‍മല സീതാരാമന്‍ എൻഡിഎ മന്ത്രിസഭയിൽ അംഗമായിരിക്കുമ്പോഴും പ്രഭാകര്‍ ഭരണകക്ഷിയുടെ നയങ്ങളെ വിമര്‍ശിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഒക്ടോബര്‍ 23ലെ പ്രതിഷേധത്തില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം എസ്ഐആര്‍ വിരുദ്ധ പ്രക്ഷോഭത്തിന് കൂടുതല്‍ ശ്രദ്ധ നേടിക്കൊടുക്കുമെന്നാണ് വിലയിരുത്തല്‍.




