എംജി സർവകലാശാലയിൽ എസ്എഫ്ഐ തേരോട്ടം: എസ്എഫ്ഐക്ക് 98 കോളേജുകൾ, 6 വർഷത്തിനുശേഷം ആലുവ യുസി കോളേജ് പിടിച്ചെടുത്തു
എംജി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് മികച്ച വിജയം. ആലുവ യുസി കോളേജിൽ 6 വർഷത്തിനുശേഷം എസ്എഫ്ഐ യൂണിയൻ പിടിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ 14 സീറ്റുകളും എസ്എഫ്ഐ നിലനിർത്തി. എറണാകുളം ലോ കോളേജ…

എംജി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് മികച്ച വിജയം. ആലുവ യുസി കോളേജിൽ 6 വർഷത്തിനുശേഷം എസ്എഫ്ഐ യൂണിയൻ പിടിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ 14 സീറ്റുകളും എസ്എഫ്ഐ നിലനിർത്തി. എറണാകുളം ലോ കോളേജ്, തൃക്കാക്കര ഭാരത് മാതാ കോളേജ്, എറണാകുളം സെൻ്റ് ആൽബർട്ട്സ്, കൊച്ചി എംഇഎസ് തുടങ്ങി മുപ്പതിന് മുകളിൽ കോളേജുകളിൽ എസ്എഫ്ഐ ആണ് വിജയിച്ചത്. കോതമംഗലം എംഎ കോളേജ്, കാലടി ശ്രീശങ്കര കോളേജ് എന്നിവിടങ്ങളിൽ ഏഴ് വർഷത്തിനുശേഷം കെഎസ്‍യു വിജയിച്ചു. തേവര സീക്രട്ട് ഹാർട്ട്, ആലുവ അൽ അമീൻ, മൂവാറ്റുപുഴ നിർമ്മല കോളേജ് എന്നിവിടങ്ങളിൽ കെഎസ്‌യു മുഴുവൻ സീറ്റുകളും നിലനിർത്തി.
തെരെഞ്ഞെടുപ്പ് നടന്ന 117 കോളേജുകളിൽ 98 കോളജുകളിലും യൂണിയൻ എസ്എഫ്ഐ പിടിച്ചെടുത്തപ്പോൾ കെഎസ്‌യു സഖ്യം 19കോളേജുകളിൽ ഒതുങ്ങി.




