The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികന്റോൺമെന്റ് സി.ഐ സതീഷ് കുമാർ അവധിയിൽകുമളിയിൽ മന്ത്രി ഷിബു ബേബിജോൺ പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണു; 4 പേർക്ക് പരുക്ക്ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികന്റോൺമെന്റ് സി.ഐ സതീഷ് കുമാർ അവധിയിൽകുമളിയിൽ മന്ത്രി ഷിബു ബേബിജോൺ പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണു; 4 പേർക്ക് പരുക്ക്ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്

കടുങ്ങല്ലൂരിൽ ഡയാലിസിസ് സെന്ററിന് നിർമ്മാണാനുമതി

വൃക്ക രോഗികൾക്ക് ആശ്വാസം പകർന്ന് കടുങ്ങല്ലൂർ ബിനാനിപുരം പ്രൈമറി ഹെൽത്ത് സെന്ററിൽ ഡയാലിസിസ് സെന്ററിന് നിർമ്മാണാനുമതി ലഭിച്ചു. ഒരു കോടി 20 ലക്ഷം രൂപയുടെ സി.എസ്. ആർ ഫണ്ട് ഉപയോഗിച്ചാണ് ഡയാലിസിസ് സെന്റർ യാ…

Kerala07 Mar 2024, 1:35 AM 37,371
കടുങ്ങല്ലൂരിൽ ഡയാലിസിസ് സെന്ററിന്   നിർമ്മാണാനുമതി

വൃക്ക രോഗികൾക്ക് ആശ്വാസം പകർന്ന് കടുങ്ങല്ലൂർ ബിനാനിപുരം പ്രൈമറി ഹെൽത്ത് സെന്ററിൽ ഡയാലിസിസ് സെന്ററിന് നിർമ്മാണാനുമതി ലഭിച്ചു. ഒരു കോടി 20 ലക്ഷം രൂപയുടെ സി.എസ്. ആർ ഫണ്ട് ഉപയോഗിച്ചാണ് ഡയാലിസിസ് സെന്റർ യാഥാർത്ഥ്യമാകുന്നത്.


ആദ്യഘട്ടത്തിൽ ഡയാലിസിസ് സെന്ററിന്റെ നിർമ്മാണം പൂർത്തീകരിക്കുകയും രണ്ടാംഘട്ടത്തിൽ ആവശ്യമായ മിഷനറികൾ സ്ഥാപിക്കുകയുമാണ് ചെയ്യുക. 80 ലക്ഷം രൂപയുടെ അത്യാധുനിക ഉപകരണങ്ങളാണ് സെന്ററിൽ സജ്ജീകരിക്കുക. പ്രദേശത്തെ കിഡ്നി സംബന്ധമായ അസുഖങ്ങൾ നേരിടുന്നവർക്ക് കുറഞ്ഞ ചെലവിൽ ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് സർക്കാർ ഒരുക്കുന്നത്.


കളമശ്ശേരി മണ്ഡലം എം.എൽ.എയും വ്യവസായ വകുപ്പ് മന്ത്രിയുമായ പി. രാജീവിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ വിദ്യാഭ്യാസം, കൃഷി, കായികം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്.


ഗതാഗത സൗകര്യം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ 8 റോഡുകൾ ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 16.30 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡുകൾ ആധുനികവത്കരിക്കുന്നത്.


പൊതുവിദ്യാഭ്യാസ മേഖല കൂടുതൽ മെച്ചപ്പെട്ടതാക്കുന്നതിന്റെ ഭാഗമായി കളമശ്ശേരിയിലെ വിവിധ വിദ്യാലയങ്ങളിൽ പുതിയ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യ ആവശ്യങ്ങൾക്കുമായി 18.64 കോടിയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്.


കിഴക്കെ കടുങ്ങലൂർ ഗവ.എൽ.പി സ്കൂളിന് അനുവദിച്ച പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം കഴിഞ്ഞ ദിവസം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌ നിർവഹിച്ചിരുന്നു. രണ്ടു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിടം സ്കൂൾ ശതാബ്ദി സ്മാരകമായി മന്ത്രി പ്രഖ്യാപനവും നടത്തി.


Share this story

Share

Related Stories