The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഎം കെ സ്റ്റാലിനെ അട്ടിമറിച്ച് എംഎല്‍എയായ ടിവികെയുടെ വി എസ് ബാബു അന്തരിച്ചുഐടി പാർക്കുകളിലെ മദ്യശാലകൾ; ഭേദ​ഗതിയിൽ എതിർപ്പുമായി എക്സെെസ് മന്ത്രിയും പ്രതിപക്ഷ അംഗങ്ങളും'റോഹിങ്ക്യൻ മുസ്‌ലിങ്ങള്‍ക്കെതിരെ മ്യാൻമാർ വംശഹത്യ നടത്തി'; ചരിത്രവിധിയുമായി അന്താരാഷ്ട്ര നീതിന്യായ കോടതിസമരം ശക്തമാക്കാൻ LPST ഉദ്യോഗാർത്ഥികൾ; നാളെ തലമുണ്ഡനം ചെയ്ത് സമരം നടത്തുംഅരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാ‍ജനും ടി വി രാജേഷും ശ്യാംജിത്തും കുറ്റവിമുക്തർമത്സ്യത്തൊഴിലാളികളുടെ അപകട ഇൻഷുറൻസ് തുക 15 ലക്ഷമായി ഉയർത്തിസ്വര്‍ണവില 6 ദിവസം കൊണ്ട് കുറഞ്ഞത് 5080 രൂപഷാജന്‍ സ്‌കറിയ കേരളത്തിലെ ക്രൈസ്തവ നാമധാരിയായ ഏറ്റവും വലിയ വര്‍ഗീയവാദി; പി വി അന്‍വര്ക്രമക്കേടുകൾ ചെറുതായി കാണാൻ കഴിയില്ല; പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളികുല്‍ഗാമില്‍ സിആര്‍പിഎഫ് ജവാന്മാരെ ആക്രമിച്ച ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കി സുരക്ഷാസേന; സംഘത്തിലെ പ്രധാനി ലത്തീഫ് ഭട്ടിനെ വധിച്ചുആലപ്പുഴയിൽ പക്ഷിപ്പനി; കോഴി, താറാവ്, മുട്ട, ഇറച്ചി വിൽപ്പനയ്ക്ക് ഒരാഴ്ച നിരോധനംപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഎം കെ സ്റ്റാലിനെ അട്ടിമറിച്ച് എംഎല്‍എയായ ടിവികെയുടെ വി എസ് ബാബു അന്തരിച്ചുഐടി പാർക്കുകളിലെ മദ്യശാലകൾ; ഭേദ​ഗതിയിൽ എതിർപ്പുമായി എക്സെെസ് മന്ത്രിയും പ്രതിപക്ഷ അംഗങ്ങളും'റോഹിങ്ക്യൻ മുസ്‌ലിങ്ങള്‍ക്കെതിരെ മ്യാൻമാർ വംശഹത്യ നടത്തി'; ചരിത്രവിധിയുമായി അന്താരാഷ്ട്ര നീതിന്യായ കോടതിസമരം ശക്തമാക്കാൻ LPST ഉദ്യോഗാർത്ഥികൾ; നാളെ തലമുണ്ഡനം ചെയ്ത് സമരം നടത്തുംഅരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാ‍ജനും ടി വി രാജേഷും ശ്യാംജിത്തും കുറ്റവിമുക്തർമത്സ്യത്തൊഴിലാളികളുടെ അപകട ഇൻഷുറൻസ് തുക 15 ലക്ഷമായി ഉയർത്തിസ്വര്‍ണവില 6 ദിവസം കൊണ്ട് കുറഞ്ഞത് 5080 രൂപഷാജന്‍ സ്‌കറിയ കേരളത്തിലെ ക്രൈസ്തവ നാമധാരിയായ ഏറ്റവും വലിയ വര്‍ഗീയവാദി; പി വി അന്‍വര്ക്രമക്കേടുകൾ ചെറുതായി കാണാൻ കഴിയില്ല; പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളികുല്‍ഗാമില്‍ സിആര്‍പിഎഫ് ജവാന്മാരെ ആക്രമിച്ച ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കി സുരക്ഷാസേന; സംഘത്തിലെ പ്രധാനി ലത്തീഫ് ഭട്ടിനെ വധിച്ചുആലപ്പുഴയിൽ പക്ഷിപ്പനി; കോഴി, താറാവ്, മുട്ട, ഇറച്ചി വിൽപ്പനയ്ക്ക് ഒരാഴ്ച നിരോധനംപാക്കിസ്ഥാനെ തകർത്തു, സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 10–ാം കിരീടം'പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം'; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രിഡോക്ടറില്‍ നിന്നും 10ലക്ഷം തട്ടി, DCC അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍; AKG സെന്റര്‍ ആക്രമണക്കേസ് പ്രതി

ജെൻഡര്‍ ബജറ്റ് അവതരിപ്പിച്ച് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്

ഭരണഘടന ആമുഖത്തോടെ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജെൻഡര്‍ ബജറ്റ് അവതരിപ്പിച്ചു. 168.63 കോടി രൂപ വരവും 168.58 കോടി ചെലവും 4.92 ലക്ഷം നീക്കിയിരിപ്പും കണക്കാക്കിയ ബജറ്റാണ് അവതരിപ്പിച്ചത്. ജെൻ…

Kerala10 Feb 2024, 1:40 AM 19,581
ജെൻഡര്‍ ബജറ്റ് അവതരിപ്പിച്ച് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്

ഭരണഘടന ആമുഖത്തോടെ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജെൻഡര്‍ ബജറ്റ് അവതരിപ്പിച്ചു. 168.63 കോടി രൂപ വരവും 168.58 കോടി ചെലവും 4.92 ലക്ഷം നീക്കിയിരിപ്പും കണക്കാക്കിയ ബജറ്റാണ് അവതരിപ്പിച്ചത്. ജെൻഡര്‍ സൗഹൃദ തദ്ദേശഭരണം എന്ന ലക്ഷ്യത്തിലേക്കെത്തുന്നതിന് പട്ടികജാതി, പട്ടികവര്‍ഗം, ഭിന്നശേഷിക്കാര്‍, വനിതകള്‍, കുട്ടികള്‍, വയോജനങ്ങള്‍, മറ്റ് പിന്നാക്ക ജനവിഭാഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കിയ പദ്ധതികളാണ് അവതരിപ്പിച്ചത്.


ആശുപത്രി സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ഭിന്നശേഷി വയോജന ജെന്‍ഡര്‍ സൗഹൃദമാക്കുന്നതിനും ആരോഗ്യ മേഖലയ്ക്ക് 2.60 കോടി വകയിരുത്തി. പാലിയേറ്റീവ് രോഗികളുടെ ആരോഗ്യ സംരക്ഷണത്തിന് തളരുന്നവര്‍ക്ക് തണലായി പദ്ധതിക്കായി ബ്ലോക്ക് 31 ലക്ഷം വകയിരുത്തി. ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ഡയാലിസിസ് പദ്ധതിക്ക് 20 ലക്ഷം രൂപയും വകയിരുത്തി. ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളുടെ ഗ്രാമീണ റോഡുകളുടെ പുനര്‍നിര്‍മാണത്തിനും സൗകര്യങ്ങള്‍ക്കും 1.18 കോടി വകയിരുത്തിയിട്ടുണ്ട്.


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 142 കോടി, പട്ടികജാതി മേഖലയിലെ വികസനത്തിന് 3.02 കോടി, പട്ടികവര്‍ഗ മേഖലയില്‍ വിദ്യാഭ്യാസം, തൊഴില്‍ എന്നിവ പ്രധാനം ചെയ്യുന്ന വരുമാനദായക പ്രവര്‍ത്തനങ്ങള്‍, ഊരുകളിലെ പശ്ചാത്തല സൗകര്യ വികസനം, ഭവന നിര്‍മാണം എന്നിവയ്ക്കായി 10.16 ലക്ഷം, സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിക്ക് 2.34 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ബ്ലോക്കിലെ ഘടകസ്ഥാപനങ്ങളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് 62 ലക്ഷം, കാര്‍ഷികമേഖലയിലെ കതിരിനൊരു കരുതല്‍ പദ്ധതിക്ക് 85 ലക്ഷം, ക്ഷീരസാഗരം പദ്ധതിക്ക് 25 ലക്ഷം ഉള്‍പ്പെടെ ക്ഷീര മേഖലയ്ക്ക് 38 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇതിനുപുറമേ ചെറുകിട വ്യവസായം, കുടിവെള്ളം, ശുചിത്വം, സാംസ്‌കാരികം, വിദ്യാഭ്യാസം, യുവജനക്ഷേമം, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം, ഭിന്നശേഷി-വയോജന സംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളിലേക്കും ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.


ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബിനു അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു നയപ്രഖ്യാപനം നടത്തി. തരൂര്‍, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇ. രമണി, കവിത മാധവന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാര്‍, അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.പി പ്രിയ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share this story

Share

Related Stories