The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി

ജനങ്ങളെ കബളിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കുന്ന സിനിമാ, ക്രിക്കറ്റ്‌ താരങ്ങൾക്കും സോഷ്യൽമീഡിയാ ഇൻഫ്ലുവെൻസർമാർക്കും ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന്‌ സുപ്രീംകോടതി. നിയമംലംഘിച്ചുള്ള…

Kerala08 May 2024, 4:56 AM 18,996
ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
ജനങ്ങളെ കബളിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കുന്ന സിനിമാ, ക്രിക്കറ്റ്‌ താരങ്ങൾക്കും സോഷ്യൽമീഡിയാ ഇൻഫ്ലുവെൻസർമാർക്കും ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന്‌ സുപ്രീംകോടതി. നിയമംലംഘിച്ചുള്ള തെറ്റിദ്ധാരണജനകമായ പരസ്യങ്ങളിൽ അഭിനയിക്കുന്നവരും അത്തരം പരസ്യങ്ങൾ ഉണ്ടാക്കുന്നവരെപോലെ  ഉത്തരവാദികളാണെന്ന്‌ ജസ്‌റ്റിസുമാരായ ഹിമാകോഹ്‌ലിയും അഹ്‌സനുദീൻ അമാനുള്ളയും ഉൾപ്പെട്ട ബെഞ്ച്‌ നിരീക്ഷിച്ചു. ജനങ്ങളെ കബളിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയ പതഞ്‌ജലി കമ്പനിക്ക്‌ എതിരായ കേസ്‌ പരിഗണിക്കവെയാണ്‌ സുപ്രീംകോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണം.  കേന്ദ്ര ഉപഭോക്‌തൃസംരക്ഷണ അതോറിറ്റി (സിസിപിഎ) മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുന്ന സ്ഥാപനങ്ങളുടെ പരസ്യങ്ങളെ മാത്രമേ താരങ്ങളും ഇൻഫ്ലുവെൻസർമാരും പ്രമുഖവ്യക്തികളും സാക്ഷ്യപ്പെടുത്താൻ പാടുള്ളു. സിസിപിഎ മാർഗനിർദേശങ്ങളും ഉപഭോക്‌തൃസംരക്ഷണ നിയമവും തെറ്റിദ്ധാരണജനകമായ പരസ്യങ്ങളുടെ പിടിയിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കാനുള്ളതാണ്‌. തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച്‌ നൽകുന്ന പരസ്യങ്ങൾക്ക്‌ എതിരെ ഉപയോക്താക്കൾ നൽകുന്ന പരാതികൾ തീർപ്പാക്കാൻ സംവിധാനം വേണം. അതുണ്ടാകുന്നതുവരെ തങ്ങൾ നൽകുന്ന പരസ്യങ്ങൾ ചട്ടങ്ങൾ എല്ലാം പാലിച്ചുള്ളവയാണെന്ന്‌ പത്ര, ദൃശ്യമാധ്യമങ്ങൾ സ്വയം സാക്ഷ്യപ്പെടുത്തണമെന്നും സുപ്രീംകോടതി ഇടക്കാലഉത്തരവിൽ നിർദേശിച്ചു.

Share this story

Share

Related Stories