The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി; വിചാരണ നടപടികള്‍ക്ക് അടിയന്തര സ്റ്റേ ഇല്ലപിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻപിഎം ശ്രീയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്; പദ്ധതി നടപ്പിലാക്കരുതെന്ന് ദീപാ ദാസ് മുന്‍ഷിശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്ത് ജയില്‍ മോചിതനായിമുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്: ചേന്തി അനിലിന് ജാമ്യംട്രെയിനിൽ നിന്ന് യാത്രക്കാരിയെ ടിടിഇ ഇറക്കിവിട്ട സംഭവം; 2 ലക്ഷം രൂപ റെയിൽവേ നഷ്ടപരിഹാരം നൽകണംനേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണംനേപ്പാള്‍ മിന്നല്‍ പ്രളയം; 1066 മരണംമുല്ലപ്പെരിയാർ:ആദ്യഘട്ട പരിശോധന പൂർത്തിയായി,15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുംചെക്ക് കേസില്‍ മാണി സി കാപ്പൻ എംഎൽഎയ്ക്ക് ഒരു വര്‍ഷം തടവ് ശിക്ഷസിജെപി സമരത്തിലെടുത്ത കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി; നീതി ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റീസ്പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി 'മിസ്റ്റിയോ'; ദേശീയ ബഹിരാകാശ ദിനത്തിൽ തിളങ്ങി മലയാളി സ്റ്റാർട്ടപ്പ്സുകുമാരക്കുറുപ്പ് ജീവനോടെ?പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി; വിചാരണ നടപടികള്‍ക്ക് അടിയന്തര സ്റ്റേ ഇല്ലപിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻപിഎം ശ്രീയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്; പദ്ധതി നടപ്പിലാക്കരുതെന്ന് ദീപാ ദാസ് മുന്‍ഷിശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്ത് ജയില്‍ മോചിതനായിമുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്: ചേന്തി അനിലിന് ജാമ്യംട്രെയിനിൽ നിന്ന് യാത്രക്കാരിയെ ടിടിഇ ഇറക്കിവിട്ട സംഭവം; 2 ലക്ഷം രൂപ റെയിൽവേ നഷ്ടപരിഹാരം നൽകണംനേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണംനേപ്പാള്‍ മിന്നല്‍ പ്രളയം; 1066 മരണംമുല്ലപ്പെരിയാർ:ആദ്യഘട്ട പരിശോധന പൂർത്തിയായി,15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുംചെക്ക് കേസില്‍ മാണി സി കാപ്പൻ എംഎൽഎയ്ക്ക് ഒരു വര്‍ഷം തടവ് ശിക്ഷസിജെപി സമരത്തിലെടുത്ത കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി; നീതി ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റീസ്പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി 'മിസ്റ്റിയോ'; ദേശീയ ബഹിരാകാശ ദിനത്തിൽ തിളങ്ങി മലയാളി സ്റ്റാർട്ടപ്പ്സുകുമാരക്കുറുപ്പ് ജീവനോടെ?

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം വേണം: അതിജീവിത ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകി. മെമ്മറി കാര്‍ഡിലെ അന്വേഷണ അട്ടിമറിയും അന്വേഷിക്കണം എന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.…

Kerala05 Jun 2026, 4:30 PM 6,789
നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം വേണം: അതിജീവിത ഹൈക്കോടതിയിൽ
നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം വേണം: അതിജീവിത ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകി. മെമ്മറി കാര്‍ഡിലെ അന്വേഷണ അട്ടിമറിയും അന്വേഷിക്കണം എന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് എസ്‌ഐടിയെ നിയോഗിക്കണം എന്നും ആവശ്യം. വസ്തുതാ പരിശോധനയിലെ കണ്ടെത്തലുകളിലാണ് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടത്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജാണ് വസ്തുത പരിശോധന നടത്തിയത്.

സുപ്രീം കോടതി അഭിഭാഷക വൃന്ദ ഗ്രോവറാണ് ഹർജി നൽകിയത്. അതിജീവിതയ്ക്ക് വേണ്ടി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ ഹാജരാകും. പീഡന ദൃശ്യങ്ങൾ ഉൾപ്പെടുന്ന മെമ്മറി കാർഡിൽ മൂന്ന് തവണയാണ് നിയമവിരുദ്ധ പരിശോധന നടന്നത്.

2018 ജനുവരി 9-ന് മെമ്മറി കാർഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് അങ്കമാലി മജിസ്ട്രേറ്റ് ആണെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ് മെമ്മറി കാർഡ് പരിശോധിച്ചത് രാത്രി 9.58-നാണെന്നും കണ്ടെത്തിയിരുന്നു. ജില്ലാ പ്രിൻസിപ്പൾ സെഷൻസ് കോടതി ബെഞ്ച് ക്ലാർക്ക് 2018 ഡിസംബർ 13ന് മെമ്മറി കാർഡ് പരിശോധിച്ചു. ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹനാണ് നിയമവിരുദ്ധമായി മെമ്മറി കാർഡ് പരിശോധിച്ചത്. രാത്രി 10.58നാണ് മഹേഷ് മോഹൻ മെമ്മറി കാർഡ് പരിശോധിച്ചതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

മെമ്മറി കാർഡ് ഉപയോഗിച്ചത് വിവോ ഫോൺ ശിരസ്തദാറിൻ്റേതാണെന്നും അന്വേഷണ റിപ്പോർട്ട് പറയുന്നു. ശിരസ്തദാർ താജുദ്ദീൻ്റെ ഫോണിലാണ് പീഡന ദൃശ്യങ്ങൾ കണ്ടതെന്നാണ് റിപ്പോർട്ടിലുള്ളത്. വിചാരണ കോടതിയിൽ മെമ്മറി കാർഡ് ഉപയോഗിച്ചത് ശിരസ്തദാറിൻ്റെ ഫോണിലാണെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

മെമ്മറി കാർഡ് സുരക്ഷിതമായി സൂക്ഷിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശം വിചാരണ കോടതി ജഡ്തിയായിരുന്നു ഹണി എം വർഗീസ് പാലിച്ചില്ലെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. മെമ്മറി കാർഡ് അതീവ സുരക്ഷിതമായി സൂക്ഷിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം. 2019 നവംബർ 29നാണ് ഇതുസംബന്ധിച്ച് വിചാരണക്കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം നൽകിയത്. മെമ്മറി കാർഡ് പരിശോധിക്കുമ്പോൾ മൊബൈൽ ഫോണോ ദൃശ്യം പകർത്താൻ സാധ്യതയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളോ അനുവദിക്കരുതെന്നും നിർദ്ദേശമുണ്ടായിരുന്നു. എഫ്എസ്എൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മെമ്മറി കാർഡ് പരിശോധിക്കാനായിരുന്നു നിർദ്ദേശം. ഈ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് കേസിൽ പ്രതിയായിരുന്ന ദിലീപിനെയും സംഘത്തെയും കോടതി ദൃശ്യങ്ങൾ കാണിച്ചത്.


ഇത്തരത്തിൽ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ചായിരുന്നു ശിരസ്ത്ദാർ താജുദ്ദീനെ മെമ്മറി കാർഡ് ഏൽപ്പിച്ചതെന്ന് പരാതി ഉയർന്നിരുന്നു. താജുദ്ദീൻ സ്വന്തം മൊബൈലിൽ മെമ്മറി കാർഡ് പരിശോധിച്ചു. മെമ്മറി കാർഡ് പരിശോധിച്ച മൊബൈൽ ഫോൺ നഷ്ടമായെന്നാണ് താജുദ്ദീന്റെ മൊഴി നൽകിയത്. അതേസമയം, വിചാരണക്കോടതിയിൽ മെമ്മറി കാർഡ് കൈകാര്യം ചെയ്തതിൽ ദുരൂഹതയെന്നായിരുന്നു അതിജീവിതയുടെ ആരോപണം.

Share this story

Share

Related Stories