Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

പിഎസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

30 August 2020 09:18 AM

തിരുവനന്തപുരം: പിഎസ് സി റാങ്ക് ലിറ്റ് റദ്ദായതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്‍കര കാരക്കോണം സ്വദേശി അനുവാണ് ആത്മഹത്യ ചെയ്തത്. ജോലി ഇല്ലാത്തതില്‍ മനോ വിഷമം ഉണ്ടെന്ന ഇയാളുടെ ആത്മഹത്യാകുറിപ്പും കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ എക്‌സൈസ് ഓഫീസര്‍ തസ്തികയ്ക്ക് വേണ്ടിയുള്ള പിഎസ് സി റാങ്ക് ലിസ്റ്റില്‍ 77 മത് ഉണ്ടായിരുന്ന ആളാണ് അനു.

ലിസ്റ്റ് കഴിഞ്ഞ ദിവസം ക്യാന്‍സല്‍ ചെയ്തിരുന്നു. ജോലി കിട്ടുമെന്ന് ഉറച്ച്‌ വിശ്വസിച്ചിരുന്നതിനിടയിലാണ് റാങ്ക് ലിസ്റ്റ് ക്യാന്‍സല്‍ ചെയ്തത്. ഇതേ തുടര്‍ന്ന് ഇയാള്‍ കടുത്ത മനോവിഷമത്തില്‍ ആയിരുന്നെന്നും ഇനി താനെങ്ങനെ ആള്‍ക്കാരുടെ മുഖത്ത് നോക്കുമെന്നും യുവാവ് ആശങ്കപ്പെട്ടിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. ഏതാനും ദിവസമായി ഇയാള്‍ വിഷാദത്തില്‍ ആയിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു.

ഇരുട്ടത്തിരിക്കുക, ആഹാരം കഴിക്കാതിരിക്കുക, ആള്‍ക്കാരെ എങ്ങിനെ ഫേസ് ചെയ്യുക എന്ന ഭീതിയിലും ആയിരുന്നു. കഴിഞ്ഞ ഏറെ നാളായി പിഎസ്സി റാങ്ക് ലിസ്റ്റ് നീക്കാന്‍ ആവശ്യം ഉയര്‍ന്നിരുന്നു. അനു ഉള്‍പ്പെട്ട തിരുവനന്തപുരം ജില്ലയിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചത് ജൂണ്‍ 19 നായിരുന്നു. റാങ്ക്‌ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു.

പ്രതിപക്ഷവും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷത്തെ റാങ്ക്‌ലിസ്റ്റില്‍ നിന്നും 150 ലധികം പേരെ എടുത്തപ്പോള്‍ ഇത്തവണ 70 ലധികം പേരെ മാത്രമേ എടുത്തുള്ളൂ എന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്ന പരാതി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration