ഓപ്പണിങ് വിക്കറ്റിൽ 365 റൺസ് : വിൻഡീസിന് റെക്കോർഡ്
ഓപ്പണിങ് വിക്കറ്റില്‍ 365 റണ്‍ അടിച്ച് വിന്‍ഡീസിന്റെ ജോണ്‍ കാമ്പെല്ലും (137 പന്തില്‍ 179) ഷായ് ഹോപ്പും (152 പന്തില്‍ 170) ലോകറെക്കോഡ് കുറിച്ചു. അയര്‍ലന്‍ഡിനെതിരായ ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ ഏകദിനത്തിലാണ് വിന്‍ഡീസ് ജോഡിയുടെ വിസ്മയ ബാറ്റിങ്. ഏകദിന ഓപ്പണിങ്ങിലെ മികച്ച കൂട്ടുകെട്ടും എല്ലാ വിക്കറ്റുകളിലുമായി മികച്ച രണ്ടാം കൂട്ടുകെട്ടുമാണിത്.