അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഇന്ന് ഇന്ത്യയിൽ
ന്യൂഡൽഹി : മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ഇന്ന് ഇന്ത്യയിലെത്തും. ജപ്പാനില്‍ ജി 20 ഉച്ചകോടിയില്‍ നടക്കുന്ന ട്രംപ് മോദി കൂടിക്കാഴ്ച്ചയ്ക്ക് മുന്നോടിയായുള്ള യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളും ഏറെ പ്രധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും മൈക്ക് പോംപെയോ ഇന്ന് കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യ അമേരിക്ക നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തും. എച്ച് വണ്‍ ബി വിസ നല്കുന്നതില് നിന്നും ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും ചര്‍ച്ചയില്‍ വിഷയമാകാനുള്ള സാധ്യത കൂടുതലാണ്.