തിരുവനന്തപുരം മേയര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മേയര്‍ കെ ശ്രീകുമാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ഓരോ ദിവസവും തിരുവനന്തപുരം അതീവ ഗുരതരമായ സ്ഥിതിയിലേക്കാണ് നീങ്ങുന്നത്.
തിരുവനന്തപുരത്ത് ഇന്നലെ 222 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 206 കേസുകള്‍ സമ്പര്‍ക്കം മൂലമാണ്.ഇവരില്‍ 16 പേരുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കോവിഡ് പരിശോധനക്ക് വിധേയമായതിന് ശേഷമാണ് മേയർ നിരീക്ഷണത്തിൽ പോയത്.