അശ്ലീല മെസേജുകളും ചിത്രങ്ങളും... മാലാ പാര്‍വതിയുടെ മകനെതിരെ തെളിവുകളുമായി സീമ വിനീത്
തിരുവനന്തപുരം: ചലച്ചിത്ര താരം മാലാ പാര്‍വതിയുടെ മകന് അശ്ലീല ചിത്രങ്ങളും മെസേജുകളും അയച്ചെന്ന ആരോപണവുമായി ട്രാന്‍സ്ജെന്‍ഡറും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമാ വിനീത്.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സീമ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മാലാ പാര്‍വതിയുടെ മകന് അനന്ത കൃഷ്ണനെതിരെയാണ് സീമ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അനന്തകൃഷ്ണന് തനിക്ക് സ്ഥിരമായി അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയക്കാറുണ്ടെന്നാണ് സീമയുടെ ആരോപണം.
അണ്‍റീഡ് മെസേജുകള്‍ നോക്കുന്നതിനിടെയാണ് അനന്തകൃഷ്ണന്റെ മെസേജുകള്‍ കാണുന്നതെന്നും സ്വകാര്യ ശരീര ഭാഗങ്ങള്‍ കാണിച്ചുകൊണ്ടുള്ള മെസേജുകള്‍ ഉള്‍പ്പടെ അതിലുണ്ടായിരുന്നുവെന്നും സീമ പറയുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ വിവരം മാലാ പാര്‍വതിയെ അറിയിച്ചുവെന്നും അവര്‍ ക്ഷമാപണം നടത്തിയെന്നും സീമ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :