ടാറ്റായുടെ പ്രീമിയം ഹാച്ബാക്ക് അടുത്തമാസം
ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് ആൽട്രോസ് അവസാനം ആൽട്രോസ് വിപണിയിലെത്തും. വാഹനത്തിന്റെ കൂടുതൽ ചിത്രങ്ങൾ ടാറ്റ. പുറത്തുവിട്ടു. കഴിഞ്ഞ വർഷം നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ ടാറ്റ പ്രദർശിപ്പിച്ച 45 എക്സ് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലാണ് ആൽട്രോസ്. ലേസർ ലുക്ക് എന്നാണ് ടാറ്റ ആൽട്രോസിന്റെ എക്സ്റ്റീരിയറിനെ വിശേഷിപ്പിക്കുന്നത്. ലേസർ കട്ട് ഷാർപ്നെസും മികച്ച സ്റ്റൈലുമാണ് കാറിനെന്ന് ടാറ്റ പറയുന്നു. പ്രീമിയവും ആഡംബരവും കൂടുതൽ സ്ഥലമുള്ള ഇന്റീരിയറും വാഹനത്തിന്റെ പ്രത്യേകതയാണ്. കൂടാതെ ഇന്റലിജെന്റും നൂതന ടെക്നോളജിയും പുതിയ വാഹനത്തിലുണ്ടാകും.
കടൽപക്ഷിയായ ആൽബട്രോസിൽ നിന്നാണു കമ്പനി പുതിയ കാറിനുള്ള പേര് കണ്ടെത്തിയത്. പ്രീമിയം ഹാച്ച് വിഭാഗത്തിലെ ഏറ്റവും മികച്ച കരുത്തും സ്ഥലസൗകര്യവുമാണു ആല്ട്രോസിൽ എന്നാണ് ടാറ്റയുടെ അവകാശവാദം. ടാറ്റയുടെ ഇംപാക്ട് ഡിസൈൻ 2.0 ഫിലോസഫിയിലാണ് പുതിയ കാറിന്റെ രൂപകൽപ്പന. ഹ്യുമാനിറ്റി ലൈൻ ഗ്രിൽ, വലുപ്പമേറിയ ഹെഡ്ലാംപ്, കോൺ ആകൃതിയിലുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മധ്യത്തിലെ സ്ക്രീനിനു കീഴിൽ ഏസി വെന്റടക്കം ടി ആകൃതിയുള്ള സെന്റർ കൺസോൾ തുടങ്ങിയവയൊക്കെ ആൾട്രോസിന്റെ പ്രത്യേകത.
നിലവിൽ 2 പെട്രോൾ എൻജിൻ വേരിയന്റ് ആണ് ഉണ്ടാവുക. ഡീസൽ മോഡൽ ഉണ്ടാവുമോ ഇല്ലയോ എന്ന കാര്യം വ്യക്തമായിട്ടില്ല.