സെലിബ്രിറ്റി ഫോട്ടോഷൂട്ടിൽ ഒരു പടി മുന്നിൽ സാനിയ അയ്യപ്പൻ; വൈറലായി 'THE SWAY' ചിത്രങ്ങൾ
യുവ മലയാള സിനിമ നായികയും, നര്‍ത്തകിയുമായി സാനിയ അയ്യപ്പന്റെ ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഷൂട്ടിൽ ഒരു പടി മുന്നിൽ തന്നെയാണ് താൻ എന്ന് ഉറപ്പിക്കുകയാണ് സാനിയ അയ്യപ്പൻ. അസാമാന്യമായ മെയ് വഴക്കത്തോടെയാണ് സാനിയ ഫോട്ടോകള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്. ഖലീല്‍ ജിബ്രാന്റെ വരികളാണ് ചിത്രങ്ങള്‍ക്ക് ക്യാപാഷനായി സാനിയ കുറിച്ചത്.
ദി ബോഹീമിയന്‍ ഗ്രോവ് എന്ന ഇന്‍സ്റ്റഗ്രാം പേജാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. കൂടാതെ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ സാനിയ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. ഫാഷന്‍ കണ്‍സെപ്റ്റ് ഡയറക്ടറായ അച്ചുവിന്റെ ആശയമാണ് ഈ ഫോട്ടോഷൂട്ട്. ഫോട്ടോഗ്രാഫര്‍ ടിജോ ജോണ്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.