Tik Tok പ്ലേ സ്റ്റോറിൽ നിന്നും റിമൂവ് ചെയ്തു
ഇന്ത്യൻ സർക്കാർ നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ ടിക് ടോക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ് സ്റ്റോറിൽ നിന്നും അപ്രത്യക്ഷമായി. ഇന്നലെ രാത്രിയാണ് ടിക് ടോക്ക്, ഹലോ അടക്കം 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചത്. ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ടിക് ടോക്ക് നീക്കം ചെയ്തിട്ടുണ്ട്. യുസി ബ്രൗസർ , ക്യാം സ്കാനർ , ഹലോ എന്നിവയുൾപ്പെടെ 59 മൊബൈൽ , ഇന്റർനെറ്റ് ആപ്ലിക്കേഷനുകളാണ് കേന്ദ്ര ഐടി മന്താലയം ഇന്നലെ നിരോധിച്ചത് .
ചൈനയിലുളളതോ, ചൈനക്കാർക്കു മുതൽമുടക്കുള്ളതോ ആയ കമ്പനികളുടെ ആപ്പുകൾക്കാണ് നിരോധനം .അതേസമയം, നിരോധിച്ച ആപ്പുകളുടെ പട്ടികയിലുള്ള യുസി ബ്രൗസർ, വീ ചാറ്റ്, ബിഗോ ലൈവ്, ഷീൻ എന്നീ ആപ്പുകൾ രണ്ട് സ്റ്റോറുകളിലും ലഭ്യമാണ്.