പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിൽ
ഒസാക്ക : ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി . 28, 29 തീയതികളിലായാണ് ഉച്ചകോടി നടക്കുക . പ്രാദേശിക സമയം 7ന് കോബയിലെ ഹ്യോഗോ ഗസ്റ്റ് ഹൌസിൽ സംഘടിപ്പിക്കുന്ന സംസ്കാരിക പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.
യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ,റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ , ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് തുടങ്ങിയ ലോകനേതാക്കളുമായി അദ്ദേഹം ചർച്ച നടത്തും .
ജി20 ഉച്ചകോടിയിൽ, ആഗോള ഭീകരവാദം, കാലാവസ്ഥ വ്യതിയാനം, സ്ത്രീ ശാക്തീകാരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ വിഷയങ്ങളിൽ ഊന്നൽ നൽകുമെന്ന് ജപ്പാനിലേക്ക് തിരിക്കും മുൻപ് ഇറക്കിയ പ്രസ്താവനായിൽ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു .