നാഗമ്പടം മേൽപ്പാലം: പൊളിക്കൽ ഇന്ന് രാത്രി മുതൽ
കോട്ടയം : നാഗമ്പടത്തെ പഴയ റെയിൽവേ മേൽപ്പാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് അർധരാത്രി മുതൽ കോട്ടയം പാതയിൽ റയിൽ ഗതാഗതം നിർത്തി വയ്ക്കും. കോട്ടയം വഴി നാളെ ട്രെയിൻ ഉണ്ടാകില്ല. നാളെ കോട്ടയം വഴി കടന്നു പോകേണ്ട ദീർഘദൂര ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിട്ടിട്ടുണ്ട്. പാസഞ്ചർ ട്രെയിനുകൾ നാളെ റദ്ദാക്കിയിട്ടുണ്ട്. ഇന്നു രാത്രി മുതൽ നാളെ രാത്രിവരെയാണു നാഗമ്പടത്തെ പഴയ പാലം പൊളിക്കുന്നത്.
Click Here to See the cancelled train schedules and change in routes