മോദി - പ്രണബ് കൂടിക്കാഴ്ച
പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയെ സന്ദർശിച്ചു. ഡൽഹിയിലെ വസതിയിലെത്തിയ പ്രധാനമന്ത്രിയെ മധുരം നല്‍കിയാണ് പ്രണബ് മുഖർജി സ്വകരിച്ചത്. സത്യപ്രതിജ്ഞയ്ക്ക് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് നിർണായക കൂടിക്കാഴ്ച്ച.
വ്യാഴാഴ്ചയാണ് മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ. വൈകുന്നേരം 7 മണിക്ക് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.ബിംസ്റ്റെക് രാജ്യങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാൻ, മ്യാൻമർ, നേപ്പാൽ, ശ്രീലങ്ക, തായ്ലന്റ് തുടങ്ങിയ രാജ്യങ്ങളിലെ തലവന്മാർ ചടങ്ങിൽ പങ്കെടുക്കും. ബിംസ്റ്റെക് രാഷ്ട്രത്തലവന്മാർക്ക് പുറമെ കിർഗിസ് റിപ്പബ്ലിക് പ്രസിഡന്റിനെയും മൌറീഷ്യസ് പ്രധാനമന്ത്രിയെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുചിനും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.