ജി20യിൽ മോദി - ട്രംപ് നിർണ്ണായക കൂടിക്കാഴ്ച ; മോദിക്ക് പ്രശംസ
ഒസാക്ക: ജി20 ഉച്ചകോടിക്ക് മുന്നോടിയായി ജപ്പാനിലെ ഒസാക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തി. ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തില്‍ തിരിച്ചെത്തിയ മോദിയെ ട്രംപ് അഭിനന്ദിച്ചു.
'ഒരു വലിയ തിരഞ്ഞെടുപ്പിനെയാണ് ഇന്ത്യ അഭിമുഖീകരിച്ചത്. ഈ വിജയം നിങ്ങൾ അർഹിക്കുന്നു. എല്ലാവരെയും ഒരുമിപ്പിച്ച് നിർത്തുന്നതിൽ മോദി വിജയിച്ചിരിക്കുന്നു. ഇന്ത്യ മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്', ട്രംപ് പറഞ്ഞു.നമ്മൾ അടുത്ത സുഹൃത്തുക്കളാണെങ്കിലും നമ്മുടെ രാജ്യങ്ങൾ തമ്മിൽ അത്ര അടുപ്പം ഉണ്ടായിട്ടില്ലെന്നും സൈനിക–വ്യാപാര നടപടികളിൽ ഉൾപ്പെടെ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ട്രംപ് പറഞ്ഞു. വ്യാപാര സംബന്ധമായി വിഷയങ്ങൾ ഇന്ന് ചർച്ച ചെയ്യുമെന്നും ട്രംപ് അറിയിച്ചു. ഇറാൻ, 5ജി, ഇന്ത്യ–യുഎസ് വ്യാപാര–പ്രതിരോധ ബന്ധം എന്നിവയാകും ഇരുവരും ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങൾ.