ഈന്തപ്പഴവും പാലും ഒരുമിച്ച് വേണ്ട
നോമ്പ് തുറക്കുമ്പോള്‍ ഈന്തപ്പഴം കഴിക്കുന്നത് പലരുടെും ശീലമാണ്.ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും ഈന്തപ്പഴത്തിലുണ്ട്. സെലെനീയം, കാല്‍സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്.രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ അളവിലുളളവര്‍ക്ക് ദിവസവും മൂന്ന് മുതല്‍ അഞ്ച് ഈന്തപ്പഴം വരെ കഴിക്കാം.
പാലും ഈന്തപ്പഴവും ഒന്നിച്ച് കഴിക്കാന്‍ പാടില്ല. കാരണം ഇവ വിരുദ്ധ ആഹാരമായതുകൊണ്ടല്ല. ഇവ ഒന്നിച്ചുകഴിച്ചാല്‍ രണ്ടിന്റെയും ഗുണം നഷ്ടപ്പെടും. ഈന്തപ്പഴം അയണിന്റെ കലവറയാണ്. എന്നാല്‍ പാല് ആണെങ്കിലോ, കാല്‍സ്യത്തിന്റെയും. രണ്ടും ഒന്നിച്ച് കഴിക്കുമ്പോള്‍ ഇവയുടെ ഗുണമൂല്യങ്ങള്‍ അതേപടി കിട്ടില്ല.