ശബരിമല; എൽഡിഎഫ് നിലപാട് ശെരി; കോടിയരി ബാലകൃഷ്ണൻ
ശബരിമല വിഷയത്തിൽ എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ച നിലപാട് ശരിയായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ലോകസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ വിജയിക്കാൻ കഴിഞ്ഞുവെന്നതിനെക്കാൾ പ്രധാനപ്രശ്നം വോട്ടിംഗ് ശതമാനത്തിൽ വന്ന കുറവാണെന്ന് കോടിയേരി പറഞ്ഞു. 40 ശതമാനം വോട്ടിൽ നിന്ന് 5 ശതമാനം കുറവുണ്ടായി. വോട്ടിംഗ് 2004ൽ യു.ഡി.എഫിനുണ്ടായ അവസ്ഥയാണ് എൽ.ഡി.എഫിന് ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.