ശംഖുമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ജോണ്‍സന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കും
തിരുവനന്തപുരം: ശംഖുമുഖത്ത് ആത്മഹത്യ ചെയ്യാന്‍ കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട ലൈഫ് ഗാര്‍ഡ് ജോണ്സണ് ഗബ്രിയേലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം.
ജോണ്‍സന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിലാവും ജോണ്‍സന്റെ ഭാര്യക്ക് ജോലി നല്‍കുക. ആത്മഹത്യ ചെയ്യാന്‍ കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ ഓഗസ്റ്റ് 21നാണ് ചെറിയതുറ സ്വദേശി ജോണ്‍സനെ കാണാതായത്. 23നാണ് മൃതദേഹം കണ്ടെത്തിയത്.