ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം.സി. കമറുദ്ദീന് എംഎല്‍എ ഇന്ന് ജയില്‍ മോചിതനാകും
കണ്ണൂര്‍ :ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ചതോടെ എം.സി. കമറുദ്ദീന് എംഎല്‍എ ഇന്ന് ജയില്‍ മോചിതനാകും. മൂന്ന് മാസത്തിന് ശേഷമാണ് എംഎല്‍എക്ക് ജാമ്യം ലഭിക്കുന്നത്. ആകെ രജിസ്റ്റര്‍ ചെയ്ത 148 കേസുകളിലും ജാമ്യം നേടി.
കാസര്‍ഗോഡ് സിജെഎം കോടതിയിലും ഹൊസ്ദുര്‍ഗ് കോടതിയിലും ജാമ്യ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയാല്‍ ഇന്ന് ഉച്ചയോടെ കമറുദ്ദീന് പുറത്തിറങ്ങാം.