അവാക്സ് വിമാനങ്ങൾ ഉടൻ നൽകാൻ ഇസ്രായേലിനോട് ഇന്ത്യ ; ആശങ്കയോടെ പാകിസ്ഥാൻ , നെതന്യാഹൂ ഇന്ത്യയിലേക്ക്
ന്യൂഡൽഹി : അവാക്സ് വിമാനങ്ങൾ അടിയന്തിരാവശ്യമായി നൽകണമെന്ന് ഇന്ത്യ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഇന്ത്യയിലെത്തുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹൂവുമായി നരേന്ദ്രമോദി വൻ പ്രതിരോധ കരാർ ഒപ്പിടുമെന്നാണ് റിപ്പോർട്ട് .
നിലവിൽ ഇന്ത്യയ്ക്ക് അഞ്ച് അവാക്സ് വിമാനങ്ങളാണ് ഉള്ളത് . പാകിസ്ഥാന് ഏഴും . മാത്രമല്ല പുതുതായി മൂന്ന് അവാക്സ് വിമാനങ്ങൾ ചൈനയിൽ നിന്ന് വാങ്ങാനും പാകിസ്ഥാൻ തീരുമാനിച്ചിട്ടുണ്ട് .ബാലാക്കോട്ട് വ്യോമാക്രമണത്തിനു ശേഷം ഇവ തുടർച്ചയായി അതിർത്തി നിരീക്ഷണം നടത്താറുണ്ട് .