Friday, April 26, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
Health

ആയുര്‍വേദത്തിലൂടെ നിത്യയൗവനം നിങ്ങള്‍ക്കും

28 May 2019 12:00 AM

പ്രായത്തിനേക്കാള്‍ മുന്നേ പ്രായം കീഴ്‌പ്പെടുത്തുന്ന തലമുറയാണ് ഇപ്പോള്‍ നമ്മുടേത്. പ്രായമേറുമ്പോഴുണ്ടാകുന്ന രോഗങ്ങള്‍, മറവി പോലുള്ളവ ചെറുപ്പത്തില്‍ തന്നെ നമ്മെ കീഴ്‌പ്പെടുത്തുന്നു. ഇതിനൊപ്പം അകാല നര, ചര്‍മത്തെ ബാധിയ്ക്കുന്ന അകാല വാര്‍ദ്ധക്യം എന്നിവയെല്ലാം ഇപ്പോഴത്തെ തലമുറയെ അലട്ടുന്ന ശീലങ്ങളാണ്. അകാല വാര്‍ദ്ധക്യം നമ്മെ കീഴ്‌പ്പെടുത്തുന്നതിന് കാരണങ്ങള്‍ പലതും നാം തന്നെ ഉണ്ടാക്കുന്നതാണെന്നു വേണം, പറയാന്‍. ചിട്ടയില്ലാത്ത ജീവിതം, അനാരോഗ്യകരമായ ജീവിതശൈലികളും ഭക്ഷണങ്ങളും, മനസിനെ ബാധിയ്ക്കുന്ന സ്‌ട്രെസ് പോലുള്ള അനാരോഗ്യകരമായ കാര്യങ്ങള്‍ എന്നിവയെല്ലാം തന്നെ ഇതില്‍ പെടുന്നു. ചെറുപ്പം നില നിര്‍ത്താന്‍, എന്തിന് നിത്യയൗവനം തന്നെ നേടാന്‍ അസാധ്യമല്ലെന്നു പറയാം. ശരീരത്തിനും മനസിലും യൗവനം നില നിര്‍ത്താന്‍ സഹായിക്കുന്ന ചില വഴികളുണ്ട്. ഇതില്‍ നമുക്ക് പ്രധാനമായും ആശ്രയിക്കാവുന്ന ഒന്നാണ് ആയുര്‍വേദം. തികച്ചും പ്രകൃതിദത്ത വഴികളിലൂടെ ആയുര്‍വേദം ഇതിന് സഹായിക്കുന്നു.

ആയുര്‍വേദത്തിലെ ചില പ്രത്യേക ചിട്ടകള്‍ നിത്യയൗവനത്തിന് വഴിയായി പറയുന്നുണ്ട്. ഇതെക്കുറിച്ചറിയൂ,


ബ്രാഹ്മമുഹൂര്‍ത്തത്തില്‍

ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ശരീരത്തിനും മനസിലും ഒരുപോലെ ഉന്മേഷവും ചെറുപ്പവും നല്‍കുന്ന ഒന്നാണ് ബ്രാഹ്മമുഹൂര്‍ത്തത്തില്‍ തന്നെ ഉണര്‍ന്നെഴുന്നേല്‍ക്കുകയെന്നത്. പ്രകൃതിയുണരുന്ന സമയത്തോടെ നമുക്കും ഉണര്‍ന്നെഴുന്നേല്‍ക്കുന്നത്, പുറത്തിറങ്ങി അല്‍പസമയം പ്രകൃതിയുടെ ചലനങ്ങള്‍ അറിഞ്ഞു നില്‍ക്കുന്നത് ഏറെ ഉന്മേഷം നല്‍കും. നാലു മണിയോടെയാണ് ബ്രാഹ്മമുഹൂര്‍ത്തം. ഇത്രയും വേഗം ഉണരാന്‍ കഴിഞ്ഞില്ലെങ്കിലും ചുരുങ്ങിയത് അഞ്ചരയ്‌ക്കെങ്കിലും ഉണരുക.


ഉണര്‍ന്ന ഉടന്‍

ഉണര്‍ന്ന ഉടന്‍ ചാടിയെഴുന്നേല്‍ക്കാതെ അല്‍പനേരം കിടന്ന ശേഷം വലത്തോട്ടു തിരിഞ്ഞ് പതിയെ എഴുന്നേല്‍ക്കുക. രണ്ടു കൈകളും കൂട്ടിപ്പിടിച്ചു കൈവെള്ളയിലേയ്ക്കു നോക്കുക. ലക്ഷ്മി വസിയ്ക്കുന്നിടമാണെന്നു പറയും. ധ്യാനിയ്ക്കുക. പിന്നീട് ഭൂമീദേവിയെ തൊട്ടു വണങ്ങി നിലത്തിറങ്ങുക.

ഉണര്‍ന്നെഴുന്നേറ്റ്

ഉണര്‍ന്നെഴുന്നേറ്റ് ഉണര്‍ന്നെഴുന്നേറ്റ് ആദ്യം മുഖത്തും കണ്ണിലുമെല്ലാം വെള്ളമൊഴിച്ചു കഴുകണം. ഇത് ചര്‍മത്തിലെ അഴുക്കുകള്‍ നീക്കും. വൃത്തിയായി ഹെര്‍ബല്‍ രീതികള്‍ ഉപയോഗിച്ചു പല്ലു തേയ്ക്കുക, നാക്കു വൃത്തിയാക്കുക.

ശുദ്ധമായ വെള്ളം

ശുദ്ധമായ വെള്ളം പല്ലു തേച്ച ശേഷം ശുദ്ധമായ വെള്ളം കുടിച്ചു വേണം, ദിവസം തുടങ്ങാന്‍. രാവിലെ ഇളം ചൂടുള്ള ഒരു ലിറ്റര്‍ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത്രയും സാധിച്ചില്ലെങ്കിലും ഒന്നു രണ്ടു ഗ്ലാസെങ്കിലും കുടിയ്ക്കാം. ഇത് വയറും ചര്‍മവുമെല്ലാം ശുദ്ധമാക്കും. നല്ല ശോധനയ്ക്കും നല്ലതാണ്. ഇതിനു ശേഷം അല്‍പ സമയം കഴിഞ്ഞു മാത്രം ചായ, കാപ്പി ശീലങ്ങള്‍ മതിയാകും.

ധ്യാനം, യോഗ, വ്യായാമം

ധ്യാനം, യോഗ, വ്യായാമം ധ്യാനം, യോഗ, വ്യായാമം, പ്രത്യേകിച്ചും സൂര്യ നമസ്‌കാരം പോലുള്ളവ ചെയ്യുന്നത് ഏറെ നല്ലതാണ്. ശരീരത്തിനും മനസിനും ചര്‍മത്തിനുമെല്ലാം ഒരു പോലെ നല്ലതാണ്. ശരീരത്തില്‍ ഊര്‍ജ് നിറയ്ക്കാന്‍ രാവിലെ ചെയ്യാവുന്ന ഏറ്റവും എളുപ്പ വഴി.

ദിനചര്യകള്‍

ദിനചര്യകള്‍ പ്രധാനം. കൃത്യ സമയത്ത് ടോയ്‌ലറ്റില്‍ പോകുക, രാവിലെയുള്ള കുളി, പറ്റുമെങ്കില്‍ എണ്ണ തേച്ചു കുളി ശരീരത്തിനും ചര്‍മത്തിനും യൗവനം നില നിര്‍ത്താന്‍ സഹായിക്കുന്ന വഴികളില്‍ പ്രധാനപ്പെട്ടതാണ്.

കുളി കഴിഞ്ഞാല്‍

കുളി കഴിഞ്ഞാല്‍ കുളി കഴിഞ്ഞാല്‍ കണ്ണില്‍ ശുദ്ധമായ മഷിയെഴുതുന്നത് സൗന്ദര്യത്തിനു വേണ്ടി മാത്രമല്ല, കണ്ണിന്റെ ആരോഗ്യത്തിനും ഇതു നല്ലതാണ്. ഇത് സ്ത്രീയ്ക്കും പുരുഷനുമാകാം. കണ്ണിലെ അഴുക്കുകളെ പുറന്തള്ളാന്‍ ഇതു സഹായിക്കും. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇതു ചെയ്യുക.

നസ്യം

ആയുര്‍വേദത്തില്‍ ശരീരത്തിന് ആരോഗ്യവും സൗന്ദര്യവും നല്‍കാന്‍ കഴിയുന്ന ഒരു മാര്‍ഗമാണ് നസ്യം ചെയ്യുകയെന്നത്. ഇത് ശ്വാസകോശ സംബന്ധമായ ആരോഗ്യത്തിനും നല്ലതാണ്. അണുതൈലം ഉപയോഗിച്ചാണ് നസ്യം ചെയ്യുക. ഇത് ആയുര്‍വേദ കടകളില്‍ നിന്നും ലഭിയ്ക്കും. ഇവ രണ്ടു തുള്ളി വീതം ഇരു നാസാദ്വാരങ്ങളിലും ഇറ്റിച്ച് ഉള്ളിലേയ്ക്കു വലിച്ച് 10 മിനിറ്റു കിടക്കുക. മൂക്കിന്റെ ഇരു വശങ്ങളും നല്ല പോലെ തിരുമ്മുക. പിന്നീട് മൂക്കു ചീറ്റുക. കഫം നീങ്ങും. വായില്‍ ചൂടുവെള്ളം കവിള്‍ കൊള്ളുക. ഇതു വഴി സൈനസൈറ്റിസ് പോലുള്ള രോഗങ്ങള്‍ മാറും, ചര്‍മത്തിന് ഏറെ നല്ലതാണ്. അകാല നരയും ഒഴിവാകും.

ധൂമപാനം

ആയുര്‍വേദത്തില്‍ ആരോഗ്യവും ചെറുപ്പവുമെല്ലാം കാക്കാന്‍ പറയുന്ന ഒന്നാണ് ധൂമപാനം എന്നത്. കുന്തിരിക്കം, കോലരക്ക്, അകില്‍ തുടങ്ങിയ ആയുര്‍വേദ വസ്തുക്കള്‍ അരച്ചുണ്ടാക്കുന്ന തിരി പുകച്ച് ഇതിന്റെ പുക മൂക്കിലൂടെ ശ്വസിച്ചു വായിലൂടെ പുറന്തള്ളുന്നു. മൂക്കിലൂടെ തന്നെ പുറത്തു കളയുന്നത് കണ്ണിനു നല്ലതല്ല. ഇത് ശരിയായി ചെയ്യുന്നത് കോള്‍ഡ്, ചുമ, ശ്വാസം മുട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ മാറാന്‍ സഹായിക്കും.

താംബൂല സേവനം

ചെറുപ്പത്തിനും ആരോഗ്യത്തിനും ആയുര്‍വേദം പറയുന്ന ഒന്നാണ് താംബൂല സേവനം. ഇത് വെറ്റില മാത്രമല്ല, വെറ്റില, കര്‍പ്പൂരം, ജാതിയ്ക്ക, കരിങ്ങാലി, സംസ്‌കരിച്ച ചുണ്ണാമ്പ് എന്നിവ വായിലിട്ടു നല്ലപോലെ ചവച്ചു തുപ്പിക്കളയുന്ന രീതിയാണിത്. വെറ്റിലയും ചുണ്ണാമ്പും ഒഴികെയുള്ളവയായാലും മതി. ഇത് നല്ല സ്വരവും നല്‍കും.


ചിട്ടയായ കുളി

ആയുര്‍വേദത്തില്‍ ചിട്ടയായ കുളി സൗന്ദര്യത്തിനും യൗവനത്തിനും ആരോഗ്യത്തിനും പ്രധാനമാണ്. നാല്‍പാമരാദി, ഏലാദി വെളിച്ചെണ്ണ ദേഹത്ത് ഉപയോഗിയ്ക്കാം. തലയില്‍ നീലിഭൃംഗാദി, ലാക്ഷാദി പോലുള്ളവ നല്ലതാണ്. ഇതു പുരട്ടി നല്ല പോലെ മസാഡ് ചെയ്ത് അര മണിക്കൂര്‍ ശേഷം ഇളം ചൂടുവെള്ളത്തില്‍ ചെറുപയര്‍ പൊടി, താളി പോലുള്ള ഉപയോഗിച്ചു കഴുകാം. പാദത്തിന്റെ കീഴ്ഭാഗത്തും ചെവിയുടെ പിന്‍ഭാഗത്തും നിറുകയിലുമെല്ലാം നല്ല പോലെ എണ്ണ പുരട്ടി മസാജ് ചെയ്യണം. ശരീരത്തില്‍ ഇളം ചൂടുവെള്ളവും തലയില്‍ തണുത്ത വെള്ളവും ഉപയോഗിയ്ക്കാം.

 

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration