കൊച്ചി ബ്രോഡ്വെയിൽ തീപിടിത്തം : തീ പൂർണമായി അണച്ചു
കൊച്ചി : എറണാകുളം കൊച്ചി ബ്രോഡ്വെയിൽ തീപിടിത്തം.ബ്രോഡ്വെയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്.തീ പൂർണമായി അണച്ചു. തീ നിയന്ത്രണ വിധേയമാകാൻ 2 മണിക്കൂറോളം സമയമെടുത്തു.
3 കടകൾ പൂർണ്ണമായും കത്തി നശിച്ചു.
നേവിയുടെയും പെട്രോനെറ്റ് എൽഎൻജി പ്രൈവറ്റ് ലിമിറ്റഡിന്റേയും അഗ്നിശമന യൂണിറ്റുകളും കേരള അഗ്നിശമന സേനയുടെ പത്തോളം യൂണിറ്റുകളുമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത്.തീ പടരുന്ന സമയത്തു ആളുകൾ കടയിൽ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.കടകൾ തുറക്കുന്ന സമയം ആയതിനാൽ ആളുകൾ എത്തി തുടങ്ങിയിട്ടുണ്ടായിരുന്നില്ല.
ജനറേറ്ററിൽ നിന്ന് തീപടർന്നതായി സംശയം.