പ്രതിരോധ സഹകരണത്തില്‍ ഇന്ത്യക്കും നാറ്റോ രാജ്യങ്ങള്‍ക്കും തുല്യ പദവി; അമേരിക്കന്‍ സെനറ്റ് അനുമതി നൽകി
വാഷിംഗ്ടണ്‍: പ്രതിരോധ സഹകരണത്തില്‍ നാറ്റോ രാജ്യങ്ങള്‍ക്കു ലഭിക്കുന്ന പദവി ഇനി ഇന്ത്യക്കും ലഭിക്കും. ഇതു സംബന്ധിച്ച ബില്ലിന് അമേരിക്കന്‍ സെനറ്റ് അനുമതി നല്കി. ഇതോടെ ഇസ്രായേലിനും ദക്ഷിണ കൊറിയക്കും നാറ്റോ സഖ്യകക്ഷികള്‍ക്കുമുള്ള പദവിയാണ് ഇന്ത്യക്കും ലഭിക്കുക.
ഇന്ത്യ കോക്കസിലെ ജോണ്‍ കോര്ണിന്, മാര്‍ക് വാര്‍ണര്‍ എന്നിവരാണ് ബില്ല് അവതരിപ്പിച്ചത്. നേരത്തെ, ജനപ്രതിനിധി സഭയില്‍ ജോ വില്സന്, ടെഡ് യോഹോ, ജോര്‍ജ് ഹോള്‍ഡിംഗ്, എഡ് കെയ്സ്, അമി ബേറ, രാജാ കൃഷ്ണമൂര്‍ത്തി എന്നിവരും ഇന്ത്യ-അമേരിക്ക ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ബില്ലുകള്‍ അവതരിപ്പിച്ചിരുന്നു.
ഇരുസഭകളും പാസാക്കുന്ന ബില്ലുകളാണ് പിന്നീട് നിയമമാകുക. ബില്ലുകള്‍ ഈ മാസം തന്നെ പരിഗണിക്കാനാണ് സാധ്യത. ഇതോടെ ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ശക്തമാകും.