ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേരും കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് വന്നവരാണ്. ഒരാള്‍ കൊച്ചിയിലും മറ്റൊരാള്‍ കോഴിക്കോടും ചികിത്സയിലാണ്. ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ക്ക് ഇന്ന് രോഗം ഭേദമായി.
എഴാം തീയതി ദുബായില്‍ നിന്ന് കോഴിക്കോട്ടേക്കും അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും വന്ന വിമാനത്തില്‍ ഉണ്ടായിരുന്നവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 505 ആയി. ഇതില്‍ 17 പേര് മാത്രമാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.