മോദിക്ക് ക്ളീൻ ചീറ്റ് : തെരെഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത
ദില്ലി : തെരെഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട പരാതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അദ്ധ്യക്ഷൻ അമിത് ഷാക്കും ക്ലീൻ ചീറ്റ് നൽകിയതിൽ തെരെഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത രൂക്ഷമാകുന്നു.ഭിന്നത തുറന്നു പറഞ്ഞ് തെരെഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ രംഗത്തെത്തി.തന്റെ അഭിപ്രായങ്ങൾ മാനിക്കാത്തതിനെത്തുടർന്ന് കമ്മിഷൻ യോഗത്തിൽ നിന്നു വിട്ടുനിൽക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയെ കൂടാതെ ലവാസയടക്കം രണ്ട് കമ്മീഷര്‍മാരാണ് കമ്മീഷനിലുള്ളത്. മെയ് നാലിന് ശേഷം നടന്ന കമ്മീഷന് യോഗങ്ങളില്‍ സുനില്‍ അറോറയും മറ്റൊരു കമ്മീഷണറായ സുശീല്‍ ചന്ദ്രയും മാത്രമേ പങ്കെടുത്തിട്ടുള്ളുവെന്നാണ് റിപ്പോര്‍ട്ട്.