മോദിയെ വാഴ്ത്തി അബ്ദുള്ളകുട്ടി
കണ്ണൂർ : ലോക്സഭാ തെരെഞ്ഞെടുപ്പിൽ വമ്പിച്ച വിജയം നേടിയ നരേന്ദ്ര മോദിയെ പുകഴ്ത്തി കോൺഗ്രസ്സ് നേതാവ് എ പി അബ്ദുള്ളകുട്ടി. ഗാന്ധിയന്‍ മൂല്യം ഭരണത്തില്‍ പ്രയോഗിച്ചതാണ് മോദിയെ ജനപ്രിയനാക്കുയതെന്ന് അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ വികസന അജണ്ടയുടെ അംഗീകാരം തന്നെയാണ് ഈ തിരഞ്ഞെടുപ്പ് വിജയം. നിങ്ങള്‍ ഒരു നയം ആവിഷ്ക്കരിക്കുമ്പോള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓര്‍മിക്കുക എന്ന ഗാന്ധിയന്‍ മൂല്യം മോദി ഭരണത്തില്‍ പകര്‍ത്തി. സ്വച്ച് ഭാരതും ഉജ്വല യോജന സ്കീമും ഇതിന് ഉദാഹരണമാണ് - അബ്ദുള്ളകുട്ടി കൂട്ടിച്ചേർക്കുന്നു.