രാജ്മോഹൻ ഉണ്ണിത്താനെതിരെ എൽഡിഎഫ് പരാതി
കാസർഗോഡ് : കാസർഗോഡ് മണ്ഡലം യുഡിഎഫ് സ്ഥാനാത്ഥി രാജ്മോഹൻ ഉണ്ണിത്താനെതിരെ എൽഡിഎഫ് തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ബൂത്തിലെത്തി വോട്ടു ചോദിച്ചു എന്നാണ് എൽഡിഎഫ് പരാതി.റീപോളിംഗ് നടക്കുന്ന ബൂത്തു നമ്പർ 19 ൽ സ്ഥാനാർത്ഥി നേരിട്ടെത്തി ക്യുവിൽ നിന്ന വോട്ടറോട് വോട്ടു ചോദിച്ചതായാണ് എൽഡിഎഫ് പരാതി നൽകിയിരിക്കുന്നത്.
രാവിലെ ആറരയോടെ പിലാത്തറ സ്കൂളിലെത്തിയ രാജ്മോഹന്‍ ഉണ്ണിത്താന് വോട്ട് ചെയ്യാന്‍ വരിനിന്നവരോട് വോട്ടഭ്യര്‍ഥിച്ചെന്നാണ് എല്‍.ഡി.എഫിന്റെ ആരോപണം. ബൂത്തിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും, പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് സ്ഥാനാര്‍ഥിക്കെതിരേ നടപടി വേണമെന്നുമാണ് എൽഡിഎഫ് ആവശ്യം.