ക്രിസ്മസ്-പുതുവത്സര ബംബർ സമ്മാനം 12 കോടി തെങ്കാശി സ്വദേശിക്ക്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബംപര്‍ സമ്മാനം തമിഴ്നാട് തെങ്കാശി സ്വദേശിക്ക്. തെങ്കാശി സ്വദേശി ഷറഫുദ്ദീനാണ് കോടിപതിയായത്. വിറ്റുപോവാതിരുന്ന ടിക്കറ്റാണ് ലോട്ടറി വില്‍പ്പനക്കാരനായ ഷറഫുദ്ദീന് ഭാഗ്യം കൊണ്ടുവന്നത്. മലയാളിയാണെങ്കിലും വര്‍ഷങ്ങളായി തെങ്കാശിയിലാണ് ഷറഫുദ്ദീനും കുടുംബവും താമസിക്കുന്നത്.
സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് ലോട്ടറി ഡയറക്ടറേറ്റിന് കൈമാറി. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഞായറാഴ്ചയായിരുന്നു നറുക്കെടുപ്പ്. ആര്യങ്കാവിലെ ഏജന്‍സിയില്‍നിന്നാണ് ഇദ്ദേഹം വില്‍പ്പനയ്ക്കായി ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. ഇതില്‍ ബാക്കിവന്ന ഒരേ ഒരു ടിക്കറ്റായിരുന്നു XG 358753. ഈ നമ്ബറാണ് 12 കോടി നേടിയത്.
പ്രതീക്ഷയോടെ തന്നെയാണ് ഓരോതവണയും ടിക്കറ്റെടുക്കാറുള്ളതെന്നും ഇതുവരെ ചെറിയ തുകയൊക്കെ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും ഷറഫുദ്ദീന് മാധ്യമങ്ങളോട് പറഞ്ഞു. കടങ്ങള്‍ വീട്ടണമെന്നാണ് നിലവില്‍ വിചാരിക്കുന്നതെന്നും മറ്റ് കാര്യങ്ങളൊന്നും ആലോചിച്ചിട്ടില്ലെന്നും ഷറഫുദ്ദീന് പ്രതികരിച്ചു.