ശബരിമല ; വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ വലിയ ശ്രമം നടന്നുവെന്ന് എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവൻ
ശബരിമല വിഷയത്തിൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ വലിയ ശ്രമം നടന്നുവെന്ന് എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവൻ. സർക്കാർ സ്വീകരിച്ച നടപടികളെ മുന്നണി പിന്തുണയ്ക്കുകയാണ്. എന്നാൽ, സർക്കാരിനെതിരെ ബി.ജെ.പിയും യു.ഡി.എഫും നടത്തിയ പ്രചാരണങ്ങളെ മറികടക്കാനായില്ല. നഷ്ടപ്പെട്ട വിശ്വാസികളുടെ പിന്തുണ തിരികെ കൊണ്ടുവരാൻ നടപടികൾ സ്വീകരിക്കും. ഒരു തിരഞ്ഞെടുപ്പ് തോൽവികൊണ്ട് ഇടതുപക്ഷം ഇല്ലാതാവില്ലെന്നും എൽ.ഡി.എഫ് യോഗത്തിനുശേഷം കൺവീനർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിൽ അകന്നുപോയ ആളുകളെ ഇടതുപക്ഷ മുന്നണിയോട് അടുപ്പിക്കാനുള്ള സംഘടന പ്രവർത്തനവും പ്രചാരണ പ്രവർത്തനവും നടത്തും. ആ ജനവിഭാഗങ്ങളെ മുന്നണിയോട് അടുപ്പിക്കണം എന്ന സമീപനമാണ് ചർച്ചയിൽ ഉയർന്നുവന്നത്. തിരഞ്ഞെടുപ്പ് നവോഥാന പ്രവർത്തനമല്ല. നവോഥാനം തുടർച്ചയായ പ്രക്രിയമാണ്.